Monday, January 7, 2008

കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലം

ഈ പോസ്റ്റെഴുതാനുണ്ടായ സാഹചര്യം ഞാന്‍ വിശദീകരിക്കുന്നു. ചമ്മുവാന്‍ വേണ്ടി ജനിച്ച്, ചമ്മിത്തന്നെ ജീവിച്ച്, ചമ്മല്‍ക്കഥകളിലൂടെ ബൂലോഗത്തിന്റെ ചമ്മല്‍റാണിയായി മാറിയ കൊച്ചേ, നമ്മള്‍ തമ്മിലെത്ര തവണ കണ്ടിരിക്കുന്നു! എന്റെ മുമ്പില്‍ത്തന്നെ തവണ നീ ചമ്മിയിരിക്കുന്നു! ഒരു സഹതാപത്തിന്റെ പേരില്‍, അതിന്റെ പേരില്‍ മാത്രം നിന്നെ ഈ ചമ്മലുകളില്‍ നിന്ന് കര കേറ്റാനുള്ള എന്റെ എളിയ യജ്ഞത്തില്‍ നീ എന്നോടു സഹകരിക്കുമല്ലോ.

എനിക്കു കൊച്ചിന്റെ ബ്ലോഗിനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കൂടിയ ഒരു വേളയില് ഞാന്‍ നമ്മുടെ ബൂലോഗതരംഗമായ ’ബാറിലിച്ചായ’ന്റെ മേല്‍നോട്ടത്തില്‍ ബാംഗ്ലൂരിന്റെ മൂലയില്‍ നിന്നും ഏറെ ദൂരെ കണ്ണൂരിനടുത്ത് അദ്ദേഹം നടത്തുന്ന ബ്ലാറില്‍ എത്ര തവണ കേറിയിരിക്കുന്നു. അതു പോലെ കേറിയ ഒരു ദിവസം ചെമന്ന കണ്ണുകളോടെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ഇച്ചായാ... ടു പെഗ്ഗ് ഓസീയാര്‍ ബ്ലീസ്... ഞാന്‍ അവശവിവശനാണ്."

ഇച്ചായന്‍ എന്നെ കേറിപ്പിടിച്ചു. (ച്ചീ... നോ മിസ്സെസ്റ്റി നോ മേറ്റിംഗ്... വീഴാതിരിക്കാന്‍ പിടിച്ചതാണ്). എന്റെ തലയില്‍ തലോടിക്കൊണ്ട് അങ്ങോര്‍ പറഞ്ഞു.

"ഡിയര്‍ പപ്പൂസ്, വാട്ട് ഹാപ്പന്‍ഡ് ടു യൂ (ബിയറടിച്ച് വട്ടായിപ്പോയോ പപ്പൂസേ)? കമ്മോണ്‍ സിറ്റ് ഹിയര്‍ (നിപ്പനടിച്ചതു മതി. ഇനി ഇരുന്നടിക്കാം)

അതിനകം തന്നെ ഞാന്‍ പെര്‍ഫക്ട് ഫിറ്റായിരുന്നതു കൊണ്ട് ഇച്ചായന്റെ ഇംഗ്ലീഷെല്ലാം എനിക്കു പെട്ടെന്നു തന്നെ മനസ്സിലായി. അയാളെന്നെ പിടിച്ച് മേശമേലിരുത്തി. കസേരയിലിരിക്കാനുള്ളതില്‍ കൂടുതല്‍ വണ്ണം എനിക്കുണ്ടായിരുന്നു. കൊച്ചേ, വണ്ണത്തിന്റെ കാര്യത്തില്‍ ഇനി ഒത്തുതീര്‍പ്പു വേണ്ടെന്ന് മനസ്സിലായല്ലോ.

"എന്തു പറ്റിയെടാ?"

തല ജയന്റ് വ്യൂ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലും എന്റെ വായില്‍ നിന്നു വരുന്നതു വിഷയമാക്കി അടുത്ത ബ്ലോഗിടാനുള്ള സദുദ്ദേശത്തോടെയാണ് അങ്ങോര്‍ ഇരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പിടിച്ചു നിന്നു. അങ്ങോര്‍ വാങ്ങിത്തന്ന രണ്ടൂം മൂന്നൂം ഓസീയാര്‍ ഞാന്‍ നിലംതൊടാതെ അടിച്ചുള്ളീലാക്കി. എന്റെ തല ലോക്കല്‍ അനസ്തീഷ്യ കഴിഞ്ഞതു പോലെ പ്രവര്‍ത്തനരഹിതമായി.

"ടെല്‍ മീ യുവര്‍ പ്രോബ്ലെം പപ്പൂസ് (ഡാ, നീയെന്നോടു പ്രശ്നമുണ്ടാക്കല്ലേ പപ്പൂസേ)"

"ഇച്ചായാ" ഒരെണ്ണം കൂടെ വീശിയാല്‍ ബോധം മറഞ്ഞെങ്കിലും ഞാന്‍ മിണ്ടാതിരിക്കുമല്ലോ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ടു മോര്‍ പെഗ് കൊച്ചുത്രേസ്യ... ഒ.. ഒ.. ഓ... സോറി, ഓസീയാര്‍"

അങ്ങോര്‍ എന്നെ ഒരു നോട്ടം നോക്കി. ഒന്നല്ല രണ്ടു നോട്ടം (കടപ്പാട് - കൊച്ച്). വായില്‍ നിന്ന് വീണത് ശനിയെങ്കില്‍ വഷളന്റെ ചെവിയില്‍ വീണത് കണ്ടകനാണെന്ന് എനിക്കു മനസ്സിലായി. ഞാനങ്ങോരുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

"ഇതു പോസ്റ്റരുത്" ഞാനപേക്ഷിച്ചു.

"ഡാ മോനേ" അങ്ങോരുടെ വായില്‍ നിന്നാദ്യമായി പച്ച മലയാളത്തില്‍ രണ്ടു തെറി കേള്‍ക്കാമെന്ന സന്തോഷത്തില്‍ ഞാനിരുന്നു.

"ഇതു ഞാന്‍ പോസ്റ്റിയില്ലെങ്കില്‍ ഞാനും ആ ബ്രോഡ് ഹാര്‍ട്ടനും (വലിയ മനസ്സുള്ളവന്‍) തമ്മിലെന്താടാ വ്യത്യാസം?"

ഓ, തെറിവിളി ദിശ മാറിപ്പോയൊ? എനിക്ക് ഇരട്ടി സന്തോഷമായി. വീണതു വിദ്യയാക്കാമെന്നു കരുതി ഞാനാ ആ എരിതീയില്‍ അല്പം ഓസീയാര്‍ റമ്മൊഴിച്ചു. അതങ്ങോര്‍ ഒറ്റ വലിക്കു കമിഴ്‍ത്തി.

"അല്ലേലും അങ്ങോര്‍ക്കിത്തിരി ഗമ കൂടുതലാ. അണ്ണനെ തോല്പിക്കാമെന്നാ മനസ്സില്, നടക്കില്ല ഗഡ്യേയ്..."
ഗ്ലാസ്സ് താഴത്തു വച്ച് ഇച്ചായന്‍ തുടര്‍ന്നു.

"വിശാല്‍... മന...സ്‍ഗന്‍... ഹീ ഈസ് നോട്ടി.. (വിശാല്‍... മന...സ്‍ഗന്‍... അവന്‍ നൊട്ടും). ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരുടെയായാലും അവനെനിക്കു പുല്ലാ, കൊച്ചു പയ്യന്‍). ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)."

തെറിയൊക്കെ കഴിഞ്ഞ് ഒരു ചൂട്ടെടുത്ത് ചുണ്ടത്തു വച്ച് അങ്ങോര്‍ എന്റെ നേര്‍ക്കു തന്നെ തിരിഞ്ഞു.
"എന്തൊക്കെയായാലും നിന്റെ കഥ ഞാന്‍ പോസ്റ്റുമെടാ മോനേ."

ഇതെന്താ എന്നോടു പറയുന്നതു മാത്രം ഇങ്ങോര്‍ മലയാളത്തില്‍ പറയുന്നത് എന്നായി എന്റെ സംശയം. അതു തീര്‍ക്കാനെന്നോണം അങ്ങോര്‍ പറഞ്ഞു.

"എടാ മോനേ, ഞാന്‍ മലയാളത്തില്‍ പറഞ്ഞാ അച്ചട്ടാ.."

"എന്റെ കര്‍ത്താവേ, ഇയാള്‍ക്ക് വല്ല അല്‍സേഷ്യനും (മോഹന്‍ലാലിന് തന്മാത്രയില്‍ പിടിച്ച ആ മറവി രോഗം) പിടിച്ച് എല്ലാം മറന്നു പോട്ടെ എന്നൊരു മന്ത്രം ചൊല്ലി, മൂന്നു തുള്ളി ഓസീയാര്‍ എടുത്ത് ഞാന്‍ അങ്ങോരുടെ തലയില്‍ തളിച്ചു.

"ങേ, ഞാനെവിടെയാ?"

പെട്ടെന്നു കണ്ണു തള്ളിച്ചു കൊണ്ട് ഇച്ചായന്‍ ചാടിയെഴുന്നേറ്റു. മന്ത്രം ഫലിച്ച സന്തോഷത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അങ്ങോര്‍ പിറുപിറുത്തു.

"ബ്ലോഗാന്‍ സമയമായി. പുതിയ പോസ്റ്റ്, കൊച്ചിനെ പ്രേമിച്ച ബ്ലോഗര്‍ പപ്പൂസ്"

ഞാന്‍ ഞെട്ടി. എന്തൊക്കെ അര്‍ത്ഥങ്ങളാണീശോയേ ഇയാള്‍ എന്റെ സംസാരത്തില്‍ നിന്നും മാന്തിയെടുത്തത്. ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു.

അതിനിടെ എന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തു നിന്നു ചിലച്ചു. ഒരിടിവെട്ടു നമ്പര്‍ 9895198951!!!!!
ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഇടിവെട്ടുന്ന പോലെ ഒരു ശബ്ദം

"ഞാന്‍ ഇടിവാള്‍"

ചെവിക്കല്ലു തകര്‍ത്തു കൊണ്ട് ഒരു ഇടിവാളു കടന്നു പോയതു പോലെ എനിക്കു തോന്നി. പേടി മൊത്തമായങ്ങനെ പുറത്തു കാണിക്കാതെ ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.

"ഹും... ഞാന്‍ കണ്ണൂര്‍ വടിവാള്‍"

"എന്താ നിനക്കാ കൊച്ചുമായി?"

ഈശോയേ, ഇതിത്ര പെട്ടെന്ന് ഇവിടെയും എത്തിയോ. എനിക്കതിശയമായി. ഇതെന്തൊരു നെറ്റ്‍വര്‍ക്ക്!

"ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവിടെങ്ങാനും ചുരുണ്ടോണം. ഷൈന്‍ ചയ്യാന്‍ വന്നാ മോനേ, പൂമ്പാറ്റേടെ പൊറമാണെന്നൊന്നും ഞാന്‍ നോക്കില്ല, ചീന്തി വലിച്ചു കളയും."

ക്ടാക്. ഫോണ്‍ കട്ടായി. ഞാനാകെ വിറക്കാന്‍ തുടങ്ങി. ഇവരെയൊക്കെ പുലികള്‍ എന്നു വിളിക്കുന്നവന്മാര്‍ക്കെല്ലാം ഇതുപോലെ വയറു നിറച്ചു കിട്ടിയിട്ടുണ്ടാവുമെന്ന് ഞാനോര്‍ത്തു. ടെന്‍ഷന്‍ കൂടി കുടിച്ച ഓസീയാറു മൊത്തം ബാത്ത്‍റൂമിലേക്കോടി ഒഴിച്ചിറക്കി, അടുത്ത പെഗ്ഗിനു ഓര്‍ഡര്‍ ചെയ്തു.
അതു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, അതാ അടുത്ത പുലിയുടെ കാള്‍.

"മോനേ പപ്പൂസേ, വിശാലേട്ടനാ."

"ഹാവൂ വിശാലേട്ടാ, ആദ്യമായാണ് സൌമ്യമായി ഒരു ബ്ലോഗര്‍ എന്നോടു സംസാരിക്കുന്നത്. കൊടകരയില്‍ എല്ലാര്‍ക്കും സുഖങ്ങളൊക്കെത്തന്നേ?"

"കൊശലൊക്കെ നിക്കട്ടേ ഗഡീ. നീയും കൊച്ചും തമ്മില്‍ എന്തേലും പ്രശ്നമുണ്ടാഡേ? നിനക്കു ഞാന്‍ ഫുള്‍ സപ്പോര്‍ട്ടും തന്നു. നീ ധൈര്യമായിട്ടു പോസ്റ്റു ഗഡീ"

"ഒരു പ്രശ്നോം ഇല്ല വിശാലേട്ടാ, അവന്മാരു ചുമ്മാ..."

"പൊന്നു മോനേ, പ്രശ്നം ഉണ്ടേലും ഇല്ലേലും ഇന്നു രാത്രി തന്നെ നിന്റെ പോസ്റ്റ് കാണണം. അവന്മാര്‍ക്കെങ്ങാന്‍ ബ്ലോഗാന്‍ ഒരു ചാന്‍സ് നീയായിട്ടു കൊടുത്താല്‍, രോമം ക്ടാവേ, തേങ്ങാക്കൊല... കൊടകരപുരാണാ ന്റെ കയ്യില്‍......"

ക്ടാക്... കട്ട്. ഞാനാകെ വിയര്‍ത്തു കുളിച്ചു. ഏറ്റവും വലിയ പുലിയാണ് ഇപ്പോ വച്ചത്. എന്തു ചെയ്യും. പോസ്റ്റണോ, വേണ്ടേ.... ആദ്യമായി എട്ടാമത്തെ പെഗ്ഗ് ഓസീയാര്‍ ഞാന്‍ വലിച്ചടിച്ചു. അതോടെ ബോധം കെടുന്നെങ്കില്‍ കെടട്ടെ. എവടെ... കൊടകരപുരാണം നെഞ്ചിന്‍കൂടിനകത്തു കിടന്ന് കത്തിവേഷമാടാന്‍ തൊടങ്ങി. പോസ്റ്റിയേ പറ്റൂ. ഞാന്‍ പോസ്റ്റീ... ബൂലോഗരേ, നിങ്ങള്‍ വിധി പറയൂ...

ഓ.ടോ (എന്നു വച്ചാല്‍ എനിക്കറിയാമ്പാടില്ലാത്ത കാര്യം): കൊച്ചേ, കൊച്ചിന്റെ ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നല്ലാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അന്ന് ബ്ലഡ് ടെസ്റ്റിന്റെ സമയത്ത് അടുത്ത ബെഡ്ഡില്‍ കിടന്ന് കമന്റ് പറഞ്ഞത് ഞാനല്ല. പിന്നൊരിക്കല്‍ ഭ്രാന്തനെന്നു വിചാരിച്ച് കൊച്ചോടിയത് എന്റെ പൊറകെയല്ല. എനിക്കു സത്യമായും സ്റ്റാമിന കൊറവാ (താങ്ക്സ് ടു ഓസീയാര്‍). അന്ന് റബ്ബര്‍ഷീറ്റിനകത്ത് പ്രേമലേഖനം വച്ചത് (കൊച്ച് പുറത്തു പറഞ്ഞില്ലെങ്കിലും) ഞാനല്ല. കൊച്ചും മമ്മീം കൂടെ ബാംഗ്ലൂരു മൊത്തം കറങ്ങിയപ്പോ പുറകേ വന്നത് സത്യമായും ഞാനല്ല. ഈ ബ്ലോഗെഴുതുന്നതും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഒന്നുമൊന്നും ഞാനല്ല. എന്തിന്, ഞാന്‍ ഞാനേയല്ല..... ഞാനീ ലോകത്ത് പുറകേയോടുന്ന ഒരേയൊരു സാധനം ഓസീയാര്‍, ഓസീയാര്‍ ആന്റ് ഓണ്‍ലി ഓസീയാര്‍.............................

26 comments:

പപ്പൂസ് said...

ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു.

കൊച്ചുത്രേസ്യ said...

ശ്ശോ നമ്മള്‍ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അന്ന്‌ ആലപ്പുഴ കള്ളുഷാപ്പില്‍ വച്ച്‌ പറഞ്ഞു തീര്‍ത്തതല്ലേ..അതൊക്കെ ആ കൊടുവാളിനോടും അശാന്തമനസ്കനോടും പറഞ്ഞൂടായിരുന്നോ..അല്ലേലും ഈ പപ്പൂസിങ്ങനെയാ..തലയ്ക്കു പുറത്തു മാത്രമല്ലാ ഉള്ളിലും കംപ്ലീറ്റ്‌ തരിശുഭൂമിയാ :-)

krish | കൃഷ് said...

ഓസിയാര്‍ പപ്പൂസേ, വള്ളിനിക്കറിട്ട നീയാളു കൊള്ളാലോ.. ത്രേസ്യാക്കൊച്ചിനിട്ട് പാര പണിയാന്‍ വന്നിരിക്കുന്നോ. പ്രശ്നങ്ങളൊക്കെ കള്ളുഷാപ്പില്‍ വെച്ച് തീര്‍ത്തതാണന്നല്ലെ കൊച്ച് പറേന്നത്.

ഇമ്മിണിയുള്ള നിന്നെ ഓസിയാറില്‍ മുക്കിക്കൊല്ലും..സൂച്ചിച്ചോ. :)

എഴുത്ത് കൊള്ളാം അടിദാസാ..അടി.. അടി.

ശ്രീ said...

ഇനിയാരും ഒന്നും പറയേണ്ടാന്നു തോന്നുന്നു.
ദേ, കൊച്ചു ത്രേസ്യ തന്നെ വേണ്ട മറുപടി ഇട്ടല്ലോ..

എന്നാലും എഴുത്ത് കിടിലന്‍‌ എന്നു പറയാതിരിയ്ക്കുന്നതെങ്ങനെ?
“ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു...”

സൂപ്പര്‍‌!
:)

പപ്പൂസ് said...

കൊച്ചേ, അയ്യോ ആരാ നമുക്കിടയില്‍ കെടന്നു കളിക്കുന്നത്? ആലപ്പുഴ കള്ളുഷാപ്പില്‍ ഒസീയാറു സപ്ലൈ നിര്‍ത്തിയത്തിനു ശേഷം ഞാനവിടെ കയറീട്ടേ ഇല്ല. ഒസീയാറില്ലാത്ത ബാറോ? ഞാന്‍ കയറില്ല.. :(പിന്നെ വാ തുറക്കാന്‍ പോലും അവന്മാരു അവസരം തന്നില്ലെന്നെ.

കൃഷേ, ഒസീയാറില്‍ മുങ്ങീട്ടാണെങ്കില് ആ മരണം ഞാനങ്ങു സഹിക്കും... :) അതില്‍ കേമമൊരു മരണം എവിടെ കിട്ടാന്‍?

ശ്രീ, നന്ദി. ത്രേസ്യക്കെന്റെ മറുപടീം കണ്ടല്ലോ... ഇനി ബാക്കി പറ. :)

Kaithamullu said...

പുതിയ ബ്ലോഗ് നന്നാ‍യിരിക്കുന്നു.

സത്യഭാമക്കൊരു പ്രേമലേഖനം, അല്ല, കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലം എന്ന പോസ്റ്റ് കലക്കി!

സുല്‍ |Sul said...

ഓണം വന്നോ
ഇവിടെ പുലിക്കളിയാണല്ലോ
ഒന്നൊഴിഞ്ഞു നില്ക്കാം :)
-സുല്‍

അപ്പു ആദ്യാക്ഷരി said...

നല്ല പരിചയമുള്ള ശൈലി. ഇതാരപ്പാ.??? “പൂമ്പാറ്റയിലെ അവസാനപേജില്‍ താമസം....” ഗ്ലൂ...

സാരമില്ല. എഴുത്തുകൊള്ളാം. ഇനിയും വായിക്കാംട്ടോ.

asdfasdf asfdasdf said...

ഗഡ്യേ ഈ ബ്ലോഗും നന്നായിരിക്കുന്നു.
ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോവരുത് ട്ടാ..

മുസാഫിര്‍ said...

പുലികളെ തോട്ടും തലോടിയുമാണല്ലോ തുടക്കം.മോശമില്ല.ഇനിയും എഴുതുക.

ദിലീപ് വിശ്വനാഥ് said...

സംഗതി കലക്കി ഗഡീ... മറ്റേ സംഗതി അല്ല..
എന്തായാലും കൊല്ലം ജില്ലയില്‍ കടക്കാന്‍ പ്ലാനുണ്ടെങ്കില്‍ പറയണം. ഓസീയാറ് കൊണ്ടൊരു ആറ് തീ‌ര്‍ത്തു തരാം.

ഗുപ്തന്‍ said...

മേം അധൂരാ..തൂ അധൂരീ ജീ രഹീ ഹൈ ... വരെ ആയോ പപ്പൂസേ.. എന്നാല്‍ ഓസീയാറിലെങ്ങും തീരൂല്ലാ... പാട്ടിനിയും പാടണ്ടിവരും :))

നിരക്ഷരൻ said...

"ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവിടെങ്ങാനും ചുരുണ്ടോണം. ഷൈന്‍ ചയ്യാന്‍ വന്നാ മോനേ, പൂമ്പാറ്റേടെ പൊറമാണെന്നൊന്നും ഞാന്‍ നോക്കില്ല, ചീന്തി വലിച്ചു കളയും."

“കമന്റ് കിട്ടാത്ത വിശാലമനസ്ക്കന്‍ “ ആലോചിക്കാന്‍ പോലും പറ്റണില്ല.

പോസ്റ്റ്, അതിന്റെ തലക്കെട്ട്, എല്ലാം കലക്കി. കൂടുതല്‍ പോസ്റ്റുകള്‍‌ക്കായി കാത്തിരിക്കുന്നു.

പപ്പൂസ് said...

കൈതമുള്ളേ നന്ദി, ദുര്‍വ്യാഖ്യാനം ചെയ്യരുതേ പ്ലീസ്.. പാവം ജീവിച്ചു പോട്ടെ. :)

സുല്ലേ, പുലിക്കൂട്ടിലകപ്പെട്ട മാന്‍കിടാവേ, മടിച്ചു നില്‍ക്കാതെ കടന്നു വരൂ... :)

അപ്പു, എംടീടെ നോവലൊക്കെ വായിക്കാറുണ്ടല്ലേ. നന്ദി. :)

നന്ദി കുട്ടന്‍മേനോനെ, ച്ചായ്, നിര്‍ത്തെ? നെവര്‍... :)

നന്ദി മുസാഫിറെ... മാന്കിടാങ്ങളെയും ഞാന്‍ താമസിയാതെ കാണുന്നുണ്ട്... :)

എന്റെ വാല്‍മീകീ, നന്ദി, അങ്ങനെ ആണെങ്കില്‍ ഞാന്‍ കൊല്ലത്ത്‌ സ്ഥിരതാമസമാക്കാം... :)

ഗുപ്താ, അധൂരാ + അധൂരാ = ഹാഫ് + ഹാഫ് = ഫുള്‍.. അവിടേം കുപ്പി തന്നെ... രണ്ടു വീശീട്ടു പാടുന്നതല്ലേ അതിന്റെയൊരു ശരി, ഏത്? ;)

നിരക്ഷരാ, നന്ദി... ഉടനെ വരാം... :)

ഇടിവാള്‍ said...

ഒരു ജ്യാതി അലക്കാണല്ല ഡാവേ? അലക്കീണ്ട്ട്രാ

ബാര്‍ലിച്ചായനുമായുള്ള ഡയലോഗുകളാണു എനിക്ക് കൂടുതല്‍ പിടിച്ചത്. അല്ലാ എന്റെ മൊബൈല്‍ ല്‍നമ്പറു വരെ കറക്റ്റാണല്ലാ? യെവടന്നു കിട്ടി / ;)

asdfasdf asfdasdf said...

സോറി. ഇതു നിര്‍ത്തണ്ടാന്നല്ല പറഞ്ഞേ.. ഒറിജിനല്‍ വേണ്ടാന്നാ പറഞ്ഞേ..

Gopan | ഗോപന്‍ said...

ഹ ഹ ..
ഓസിയാറാരാ മോന്‍ ...
:-)

പപ്പൂസ് said...

നന്ദി ഇടിവാളണ്ണാ, തൃശൂരടുത്തു നമ്മടെ PBI (പപ്പൂസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) തുടങ്ങീത്‌ അറിഞ്ഞില്ലായിരുന്നല്ലേ... പപ്പൂസിന്റെം കൊച്ചിന്റെം നമ്പറൊഴിച്ചു ബാക്കിയെല്ലാം അവടെ കിട്ടും.. ;)

കുട്ടന്‍മേന്നെ, ആഗെയൊരു ഗ്രാമ്മര്‍ ഗണ്‍ഫ്യൂഷന്... എന്തായാലും നിര്‍ത്തണില്ല... :)

ഗോപാ, നന്ദി, ഒസീയാറിന് അല്പം ബഹുമാനമൊക്കെ കൊടുക്കാം ട്ടാ... :)

പൈങ്ങോടന്‍ said...

ഡാ പപ്പൂസേ, ഈ ലെവലില്‍ നീ എഴുതാന്‍ തൊടങ്ങ്യാല്‍ നിന്നെയാ പൂമ്പാറ്റേടെ അവസാനപേജീന്നെടുത്ത് ഈ ബ്ലൂമ്പാറ്റയില്‍ ഒട്ടിച്ചുവെക്കേണ്ടിവരുമല്ലോ :)

എഴുത്ത് പൊളപ്പൊളപ്പനായിണ്ട്‌റാ..

പപ്പൂസ് said...

നന്ദി പൈങ്ങോടരെ നന്ദി.. ഒസീയാറടിക്കുന്ന പപ്പൂസിനുണ്ടോ പൂമ്പാറ്റയില്‍ സ്ഥാനം?? കൊച്ചു പിള്ളാരെ വഴി തെറ്റിക്കല്‍ പപ്പൂസ് നിര്‍ത്തി. ഇനി പപ്പൂസിന്റെ ലോകം ഈ ബ്ലൂമ്പാറ്റ തന്നെ! :)

കാര്‍വര്‍ണം said...

യ്ക്കൊന്നും തിരിയണില്ലല്ലാ ത്രേസ്യേ സോരി പപ്പൂസെ അക് ച്യുലി എന്താ സംഭവം.

പ്രയാസി said...

കൊച്ചുത്രേസ്യയുടെ പോസ്റ്റുകള്‍ സിനിമാ പോസ്റ്ററുകള്‍ പോലെ നീറഞ്ഞിരുന്ന എന്റെ ഹൃദയഭിത്തിയില്‍ വെള്ള പൂശാന്‍ വന്ന കശ്മലാ..
എന്നാലും എന്നോടീ ചതി..വേണ്ടാരുന്നു..:(
ഐശ്വര്യാ റായിയും എന്നോട് ഇതേ ചതിയാ ചെയ്തത്..!
കൊച്ചിന്റെ മറുപടീം കൂടിയായപ്പോള്‍..

എനിക്കു ദാഹിക്കുന്നു..

ഒരു ഗ്ലാസ് ബാര്‍ളി വെള്ളം കുടിക്കട്ടെ..ഹോ!

സമാധാനമായി..

ഭൂലോകത്തെ ആദ്യ പരീക്കുട്ടിയായി ഞാനിവിടൊക്കെത്തന്നെയുണ്ടാവും..
ത്രേസ്യാ ത്രേസ്യ പൊയാല്‍ ബൂലോകത്തെ ഓരോ പോസ്റ്റിലും കമന്റി കമന്റി ഞാന്‍ മരിക്കും നൊക്കിക്കൊ!..
പപ്പൂ..പോസ്റ്റു കലക്കി..!
ഇതെന്റെ ഖല്‍ബകോം കലക്കി..!
ഞാന്‍ മലബാര്‍ എക്സ്പ്രസ്സിനു തലവെക്കാന്‍ പൊകുന്നു..പുറകീന്നു വിളിക്കരുത്..

പപ്പൂസ് said...

കാര്‍വര്‍ണമേ, ഒരു ലാര്‍ജ് ഒസീയാര്‍ ഒഴിക്കട്ടാ..? എല്ലാം മനസ്സിലാവും... :)

പ്രയാസീ... ഹ ഹ !! ഡിസ്ക്കോ ശാന്തിയോടു താങ്കള്‍ ചെയ്തതിന്റെ പ്രതികാരം തന്നെയാ ഇത്... മലബാര്‍ എക്സ്പ്രസ്സിനു തല വക്കുന്നതൊക്കെ കൊള്ളാം, ആ ബാര്‍ലി വെള്ളം ബാക്കിയുണ്ടെങ്കില്‍ ഗ്ലാസ്സവിടെ വച്ച് പോക്കൊണേ... :)

രാജേഷ് മേനോന്‍ said...

“ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരുടെയായാലും അവനെനിക്കു പുല്ലാ, കൊച്ചു പയ്യന്‍). “

ഹ..ഹ..ഹ.. അടിപൊളി... കസറി കേട്ടോ....

Sethunath UN said...

ഹയ്യോ
പപ്പൂസേ
ഈ പോസ്റ്റെല്ലാം വായിയ്ക്കാന്‍ ലേറ്റായിപ്പോയി. എല്ലാം വായിച്ചു.
എന്തൂട്ടെഴുത്താ മാഷേ :)
ചിരിച്ച് അടപ്പിളകി

ലുട്ടാപ്പി::luttappi said...

ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)."
ithu kalakki...