Tuesday, January 22, 2008

ഒരു ക്ഷമാപണം!

ഖേദമുണ്ടെനിക്കേറെ, മാനസമറിയാതെ
വേദന പടര്‍ത്തിയ വാക്കുകള്‍ കുറിച്ചതില്‍!
കേവലം നിര്‍ദ്ദോഷമെന്നോര്‍ത്തു ഞാന്‍ കുറിച്ചിട്ട
ഭാവനയറിയാതെ കാനനം കേറിപ്പോയി! :(

വാക്കുകളെളുതല്ലാ, തിരുത്തിപ്പറയുവാന്‍,
വായില്‍ നിന്നറിയാതെ തൊഴിഞ്ഞു വീണു പക്ഷേ,
മാപ്പു ഞാന്‍ ചോദിക്കുന്നൂ, തോഴരേ, നിങ്ങള്‍ക്കിനി
ദേഷ്യമുണ്ടെന്നാലെന്നെ കിഴുക്കിത്തീര്‍ക്കാമിപ്പോള്‍...! :(

ഇന്നലെ എഴുതിയതൊന്നും ആരെയും വേദനിപ്പിക്കാനായിരുന്നില്ല. എം കെ ഹരികുമാറിന്റെ ശൈലി അനുകരിച്ച്, ആ രീതിയില്‍ ഒരു തമാശക്കു വേണ്ടി ചെയ്തതാണ്! പതിവു കുസൃതികളില്‍ക്കവിഞ്ഞ് ഒന്നും അതു കൊണ്ട് ഉദ്ദേശിച്ചുമില്ല. ആരെയെങ്കിലും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം മാപ്പ്...!

40 comments:

പപ്പൂസ് said...

ഓ.ടോ: കാര്യമൊക്കെ ശരി, ഞാനിവിടൊക്കെത്തന്നെ കാണും... ;)

വാല്‍മീകി said...

ചേട്ടോ... കാനനം കയറിപ്പോയി... നല്ല പ്രയോഗം.
എന്തരായാലും ആ പോസ്റ്റ് ഒരു ഒന്നൊന്നര പോസ്റ്റ് ആയിരുന്നു ചെല്ലാ..
പക്ഷെ, ഹരികുമാറിനെ വായിച്ചിട്ടില്ലാത്തവര്‍ക്കൊന്നും സംഗതി കത്തിയില്ല. അതുകൊണ്ട് പലരും അതൊരു ഫയങ്കര വിമര്‍ശനമായി കണ്ടു...
എന്തായാലും ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ...

ഗോപന്‍ - Gopan said...
This comment has been removed by the author.
ശ്രീ said...

ദൈവമേ... അതിപ്പോ ആരാ കാര്യമായിട്ടെടുത്തേ?


എന്തായാലും ഇങ്ങനെ ഒരു സ്റ്റൈലില്‍‌ ക്ഷമ പറഞ്ഞതു രസമായി...

:)

ഉണ്ടാപ്രി said...

ഡാ ചെക്കാ,
നീയിപ്പൊഴും ഇവിടെക്കിടന്നു ചുറ്റിത്തിരിയുവാണോ.
പോയി രണ്ടു പെഗ്ഗ് അടിച്ചിട്ട് അടുത്ത പോസ്റ്റിട്.
ഹല്ല പിന്നെ...ഒരു ക്ഷമാപണോം, കുന്തോം...

Mrudulan ! മൃദുലന്‍ said...

അയ്യോ അത് ഡിലിറ്റിയോ?.. ഞാന്‍ ഇന്നലെ പോയിട്ട് ഇന്നു രാവിലെ വന്നപ്പോഴേക്കും എന്തൊക്കെയാ നടന്നത്?.. ആകെ കണ്‍ഫ്യഷന്‍... അല്ല ..ആര്‍ക്കാ ഫീല്‍ ചെയ്തത്?.. സജ്ജീവിനൊ? ഏയ് അതുണ്ടാവില്ല.... പിന്നെ പ്രിയക്കോ??? ഏയ് ഒട്ടുമില്ല..വല്‍മീകി?,,No.No.. പിന്നെ കിഷോര്‍.. അതുമാവില്ല..പിന്നെ ആര്‍ക്കാ... വായനക്കാര്‍ക്കോ.. \

എന്താ പപ്പൂസേ... ഇതൊക്കെ ഒരു തമാശ ആയിട്ടെടുക്കാത്തവര്‍ ആരാ/// തുടര്‍ന്നോളൂ...

കാര്‍വര്‍ണം said...

അയ്യയ്യ്യയ്യെ അയ്യേ അയ്യേ.. അയ്യേ.

ഈ ഒറ്റ് പോസ്റ്റോടെ പപ്പൂസ് പപ്പൂസല്ലാതായില്ലെ.

അപ്പോ ഈ കാണിച്ചതും പറഞ്ഞതുമെല്ലാം ഓസിയാറിന്റെ കളിയായിരുന്നോ. എന്തു പറ്റീ.. അടിദാസിന്റെ ഉത്ഘാടനം മുതല്‍ ഇവിടെ വന്നു ഒക്കെ വായിക്കാറുണ്ട്. നന്നായി രസിക്കാറുമുണ്ട്.ചിലതിനെല്ലാം കമന്റിയിട്ടുമുണ്ട്. എല്ലാവരും ഇതൊക്കെ ആസ്വദിക്കുന്നു എന്നു തന്നെയാണ് ബൂലോകത്തിന്റെ പ്രതികരണം കാണുമ്പോള്‍ തോന്നുന്നത്. പപ്പുക്കുട്ടാ മൊട്ടത്തലയാ ഒരോരുത്തര്‍ക്കും അവരുടെ രീതിയല്ലെ. നല്ല എമകെണ്ടന്‍ വിറ്റുകള്‍ വായിക്കാനല്ലെ നമ്മളു ബ്രിജ്വിഹാരവും പുരാണവും ഒക്കെ സന്ദര്‍ശിക്കുന്നത്. ആ പ്രതീക്ഷയിലല്ലല്ലോ ശ്രീയെ കാണാന്‍ പോകുന്നത്. അപ്പോ പപ്പോസിന്റെ സ്റ്റൈല്‍ ഇങ്ങനെയാണെന്നറിയാം. സോ മേലാള്‍ ഇമ്മാതിരി സെന്റി ഇറക്കിയാല്‍ മൊട്ടത്തലേല്‍ ഞാന്‍ പ്രയാസീടെ ഫോട്ടോ ഒട്ടിച്ചു വിടും പറഞ്ഞേക്കാം അല്ല പിന്നെ

വേഗം വന്നു ബൂലോകത്തെ ഉഷാറാക്ക്

അഭിലാഷങ്ങള്‍ said...

ങേ!?

വട്ടാണല്ലേ?

പപ്പൂസേ നീ ഇപ്പോ പൂസാണോ? അതോ നേരത്തേയായിരുന്നോ പൂസ്?.. ആ പോസ്റ്റ് ഇപ്പോ ഇവിടെ ആരാ സീരിയസ്സായെടുത്തത്? ഇയാളൊരുമാതിരി... ഞാന്‍ വല്ലതും പറഞ്ഞുപോകും.

തമാശ തമാശയായി ആസ്വദിക്കാന്‍ വിവരമുള്ളവര്‍ തന്നയാ മാഷേ ബൂലോകവാസികള്‍.. ശ്ശോ... ആ പ്രയാസിയൊക്കെ കമന്റായി എഴുതിയ ‘ബ്ലമ്മീഷണ‌ര്‍’ എന്ന ചിത്രത്തിലെ ഡയലോകുകള്‍ വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചിരുന്നു. ഡിലീറ്റ് ചെയ്ത് കളഞ്ഞല്ലോ ദുഷ്ടാ. ഏതായാലും മൈസൂര്‍ പോസ്റ്റിനേക്കാള്‍ എനിക്കിഷ്ടപ്പെട്ട പോസ്റ്റായിരുന്നു അത്. അത് ഡിലീറ്റിയ സ്ഥിതിക്ക് ഈ ക്ഷമാപണപോസ്റ്റിന്റെ ആവശ്യമില്ല...

ഡിലീറ്റൂ.. ഇതും ഡിലീറ്റൂ... എടോ ഡിലീറ്റാന്‍...

:-(

ശ്രീലാല്‍ said...

അള ബേഡ മകൂ.... അള ബേഡ.. നീ ഏന്‍ തപ്പ് മാഡില്ല......


എടാ പപ്പൂസേ ഒന്നൂടെ പോസ്റ്റെടാ.. ഞാന്‍ വായിച്ചില്ല...

G.manu said...

പപ്പൂസേ..
ബൂലോകം ഇത്ര സില്ലി ആയോ..
തമാശയെ തമാശയായി കാണാന്‍ ഈ പിള്ളാരെന്നാ പഠിക്കുന്നെ...

ക്ഷമാപണം നടത്തല്ലേ മാഷെ.. ഇനിയും വരാനുള്ള നല്ല പോസ്റ്റുകളുടെ വീര്യം ഇതു കുറയുക്കും..

സോ... ഈ പോസ്റ്റ് ഡിലീറ്റി , പഴയ പോസ്റ്റ് വീണ്ടും ഇടൂ.....

(എന്നാലും ഈ പൈതങള്‍ എന്താ ഇങനെ അയ്യപ്പാ)

വിന്‍സ് said...

എന്തോവാടെ ഇതു? ഒരു സില്ലി പോസ്റ്റിന്റെ പേരില്‍ ഇവിടെ എന്തൊക്കെ നടന്നു??? ജോലി കഴിഞ്ഞു വന്നപ്പം പോസ്റ്റിനു പകരം കരച്ചിലും ബഹളവും.

കൃഷ്‌ | krish said...

ക്ഷമാ പണമോ.. അതെന്തു പണമാ. ഓ മ്യാപ്പ്, കുന്നംകുളത്തിന്റെ മ്യാപ്പ് ആണോ.

ആള് ഡീസന്റായതാ.. അതോ മൊട്ടത്തലയില്‍ ആരേലും പച്ചവെള്ളം കോരി ഒഴിച്ചോ.. കെട്ടല്ലാം പോയി..ശ്ശോ!!

പോയി രണ്ട് പെഗ്ഗടിയഡേയ്!!, ദി വണ്‍ ഒണ്‍ലി ബ്രാന്‍ഡ്.
:)

Sharu.... said...

പോസ്റ്റലും ഡിലീറ്റലും ഒപ്പം കഴിഞ്ഞോ? ഒരു ക്ഷമാപണത്തിന്റെ ആവശ്യം ഉണ്ടോ? (ക്ഷമാപണം ഇത്തരത്തില്‍ ആയത് നന്നായെങ്കില്‍ കൂടി)...

ഇടിവാള്‍ said...

ഡെയ് പപ്പൂസ്, പണം ഒണ്ടേ തന്നേരു.. ക്ഷമാപണം ഒന്നും വേണ്ടാ..

ഓട്രാ....

ഇടിവാള്‍ said...

ആ പോസ്റ്റ് ഡീലിറ്റ് ചെയ്തതബദ്ധമായെന്നു പപ്പൂസിനു തോന്നുന്നുണ്ടെങ്കില്‍ ..ദേ പിടിച്ചോ അതിന്റെ ബാക്കപ്പ്;‌ എന്റെ കാഷേയില്‍ കിടന്നതാ; )
--------------------

Tuesday, January 22, 2008
ബ്ലോഗിലെ കമന്റു വാരി സംഘം

ഏറെക്കാലമായി ഞാന്‍ വിമര്‍ശനരംഗത്തുണ്ട്.
ഇവര്‍ക്കെന്തര്‍ഹത, എന്നെ വിമര്‍ശിക്കാന്‍?
പൂച്ചക്കുഞ്ഞിനു മുമ്പില്‍ മീന്‍പാത്രം കൊണ്ടു വച്ചിരിക്കുന്നു.
പാരഡിപ്പാട്ടെഴുതി പാടിച്ചിരിക്കുന്നു. ആരാണിവര്‍?
കഷ്ടം, ഇതാണോ വിമര്‍ശനം? ഒറ്റക്കു നേര്‍ക്കുനേരെ എന്നെ വിമര്‍ശിക്കാന്‍ ഇവര്‍ക്കാകുമോ? സഹായികളുണ്ടത്രേ. വാത്മീകിയോ? അങ്ങനൊരാള്‍ബ്ലോഗെഴുതുന്നതു ഞാന്‍ കണ്ടിട്ടില്ല. വാല്‍മീകിയെന്നൊരാളുണ്ടാകാം. സജീവും ദ്രൌപദിയുമത്രേ ചിത്രസംയോജനം.
ചിത്രമെന്തെന്നറിയാത്ത ഇവരാര് എന്നെ സംയോജിപ്പിക്കാന്‍.
ഒരുപാടുകാലമായിഞാനും ചിത്രം വരക്കുന്നു. കഷ്ടം,
ഇതൊക്കെയേറ്റുപാടാനും കുറേയെണ്ണം. ഇത്ര പേരുണ്ടെങ്കില്‍
ഞാന്‍ പേടിച്ചു പോകുമെന്നു കരുതിയോ?
വീണ്ടും ഒരു പാട്ടെഴുതുന്നത്രേ അഭിലാഷങ്ങള്‍! ഇവനൊക്കെ
ബ്ലോഗെഴുതി ജീവിച്ചു പോണമെന്ന് അഭിലാഷമുണ്ടോ? ഇത്തരം
സാധനങ്ങളെയൊക്കെ കീറിമുറിച്ച് വിശകലനം ചെയ്യാന്‍ കുറേപ്പേര്‍!
കഷ്ടം. പാട്ടല്ല എന്റെ മാധ്യമം.
വിശാലമനസ്കന് ഇതു കണ്ട് സ്പിരിറ്റ് ഓര്‍മ്മ വരുന്നു. എന്തു കൊണ്ട്?
ഗുപ്തനെന്നൊരുത്തന് എന്നെ കൊട്ടണമെന്ന് പറയുന്നു.
ആരാണിവന്‍? പ്രൊഫൈലില്‍ തന്നെ എഴുതി വച്ചിരിക്കുന്നു മാനസരോഗമെന്ന്.
ഇനി പ്രസിദ്ധീകരിച്ച ആളോ?
വലിയ ഒരു പേരല്ലാതെ എന്തുണ്ട് പ്രൊഫൈലില്‍? ലൊക്കേഷന്‍ നൊക്കുമ്പോളോ,
ഡള്ളാസ് : ടെക്സാസ് : യൂ എസ്.
മൂന്നു സ്ഥലത്തും കൂടി ആര്‍ക്കെങ്കിലുംജീവിക്കാന്‍ പറ്റുമോ?
ഒരു ഫോട്ടോയെങ്കിലും ഉണ്ടോ? എന്നെക്കുറിച്ചെന്നുള്ളീടത്ത്
ഹൃദയത്തില്‍ നിന്നുള്ള സ്നേഹം മനോഹരമെന്നെഴുതിയിരിക്കുന്നു.
ആരെങ്കിലും അവനവനെക്കുറിച്ച് അങ്ങനെ പറയുമോ?
ഗറില്ലാമുറ കണ്ടൊന്നും ഞാന്‍ പേടിക്കുകയില്ല.
കാര്‍ട്ടൂണിസ്റ്റതാ കൂടെക്കൂടി ചോദിക്കുന്നു ഞാനാരെന്ന്.
എന്തിന്? തിരിച്ചറിഞ്ഞാല്‍ നിങ്ങളെല്ലാം നേരിട്ടു പാടിക്കേള്‍പ്പിക്കുമോ?
ഗോപനെന്നൊരാള്‍ പലവഴിക്കും പോയി വരുമ്പോള്‍ ഒന്നു കേറി.
കാര്യം മനസ്സിലായില്ലെങ്കിലും കമന്റിട്ടു പോവുന്നതാണോ ബ്ലോഗിലെ രീതി?
വിന്‍സെന്നൊരുവന്‍ ബ്രാന്‍ഡു മാറ്റാന്‍ പോകുന്നെന്ന്. ഇതും ആ പോസ്റ്റും തമ്മില്‍എന്തു ബന്ധം!
എനിക്കാ ശീലമില്ല. പാട്ടുകാരന്‍ കൊള്ളാം. ഇങ്ങനെയുള്ളോര്‍ ഈ
പാരഡി പാടി നേരം കളയണോ? സ്വന്തമായി ഒരു
റിയാലിറ്റി ഷോ തുടങ്ങിക്കൂടേ? കാണാമറയത്തിരുന്നു
കല്ലെറിയുന്നവര്‍വിചാരിക്കുന്നത് ഞാന്‍ തറ പറ്റിയെന്നാണ്.
ഇനി ഞാന്‍ പല പേരില്‍ കമന്റിടുന്നതു മുഴുവന്‍ താഴെ
എഴുതി വക്കാനും കാണും കുറേപ്പേര്‍!
കമന്റ് ഒപ്ഷനും, വേണ്ടി വന്നാല്‍ ബ്ലോഗും തന്നെ
ഡിലീറ്റ്ചെയ്യാന്‍ എനിക്കറിയാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വട്ടാണല്ലെ..?
അങ്കമാലിയിലെ പ്രധാനമന്ത്രിയുമായി ഒസീആര്‍ അടി തുടങ്ങിയപ്പോഴേ ചെക്കന്‍ ചീത്തയായി... ഹഹഹ..

കോറോത്ത് said...

കളിക്കല്ലേ മാഷേ ... മര്യാദക്ക് പഴയ പോസ്റ്റ് അവിടെ ഇട്ടേ... :) ഇന്നലെ OCR അടിക്കാന്‍ വിട്ടു പോയോ ?

പ്രയാസി said...

ഇടിവാളതു റീ പോസ്റ്റിയ സ്ഥിതിക്കു പ്രയാസപ്പെട്ടെഴുതിയ കമന്റും പ്രയാസി പോസ്റ്റുന്നു..:)

പപ്പൂസ് കുമാറേ..ചക്കക്കു നോക്കി മാങ്ങേലെറിഞ്ഞല്ലെ..! ഗള്ളാ..ഇതും കൂടി ഇരുന്നോട്ടെ..!

ഞാനന്ന് ബ്ലോഗൂരില് N.B(നവ ബ്ലോഗന്)..!പുലികളുടെയും അനോണികളുടെയും ഇടയില് കുടിച്ചു കൂത്താടി നിക്കറിന്റെ വള്ളി പൊട്ടി സ്വന്തം നിഴലില് പോലും മുള്ളി പുട്ടവബസ്സയുടെ മുന്നില് പകച്ചു നിന്നപ്പോള് വള്ളിയിലൊരു പിന്നും കുത്തി മൂന്നു O.C.R കുപ്പിയും തന്ന് കൂടെ ഒരു പാരഡിയും പാടി അനോണി 101 മനായി സജീവേട്ടന് നിന്നെ പോസ്റ്റി..! ഈ ഉപകാരം മറന്നാലും ഞാന് മരിക്കില്ലാന്നു നിറവാളുവെച്ചു പറഞ്ഞതോര്മ്മയുണ്ടൊ മിസ്റ്റര് അടിദാാാാാസ്..!

തീര്ന്നില്ലാ..

എങ­്ങനെയെങ്കിലും ചവിട്ടി കൂട്ടിയ ചവറു കൊണ്ട് ബ്ലോഗില് പോസ്റ്റി കമന്റ് കിട്ടാതിരുന്ന പഴയ ദരിദ്രവാസി ബ്ലോഗന്മാരെ പുറം കാലു കൊണ്ട് ചവുട്ടിആ സ്ഥാനത്ത് കവിതയിലൂടെയും കഥയിലൂടെയും ഓര്മ്മക്കുറിപ്പുകളിലൂടെയും കമന്റ് വാരുന്ന പുതു ബ്ലോഗേര്സ്, കമന്റുകള് കൊണ്ട്മ്മാനമാടുന്ന മലയാളം ബ്ലോഗേര്സ് ആ സംഘമൊന്നു പിടി മുറുക്കിയാല് നിന്റെ O.C.R നു പോലുമാവില്ല നിന്നെ രക്ഷിക്കാന്..ഇനീണ്ടെടാ..ഞാന് വരും..ഞാന് ബയങ്കര കോഫത്തിലാ....:)

അടുത്തത്..!

ഇവിടെ ആരൊ O.C.R എന്താന്നു ചോദിച്ചു..പപ്പൂസിന്റെ ഈ പോസ്റ്റിന്റെ നിലവാരമനുസരിച്ച്..(O)ഓസിനു കിട്ടുന്ന (C)കമന്റുകള് (R)റോഡില് കളഞ്ഞവന് എന്നു പറയാം.....:)

പപ്പൂസ്സെ കള‍ഞ്ഞല്ലോടാ നീ എല്ലാം..!
ബ്ലോഗ് സ്പിരിറ്റില്ലാത്തവരോടു പോകാന്‍ പറ..!
നീയാ പോസ്റ്റ് ഡിലീറ്റിയതോടെ നിന്റെ പോട്ടം ഞാനെന്റെ മണിച്ചിത്രത്താഴേന്നു എടുത്തു കളഞ്ഞു..
ഇത്രേ ഉള്ളൊ പപ്പൂസ്..!
നിഴലീ മുള്ളിയവനല്ല നീ..നിക്കറീ മുള്ളിയവനാ..:)
ഞാന്‍ പെണങ്ങിയെടാ..:(

അഗ്രജന്‍ said...

ഭാവനയറിയാതെ കാനനം കേറിപ്പോയി!

എന്തൊരു ഭാവനയെന്‍റപ്പോ :)


ഞാന്‍ മൊത്തമായി ഒരു മാപ്പ് ബാഗ് അങ്ങട്ട് തരുന്നു...
എപ്പഴും ഇങ്ങനെ ചോദിച്ച് വരരുത്, ആവശ്യം വേണ്ടപ്പോഴൊക്കെ ആവശ്യാനുസരണം ഉപയോഗിച്ചേക്ക്... :)

വഴി പോക്കന്‍.. said...

ഡായ് നീ മനപ്പൂറ്വ്വം ആ പോസ്റ്റിട്ടതല്ലെടാ‍ കള്ളാ.. എന്നിട്ടൊരു ക്ഷമാ‍പണവും, ഓടിക്കോണം ഇവിടുന്നു...:)

കുന്നംകുളത്തിനെ മാപ്പു മതിയെങ്കില്‍ തരാം അല്ലാതെയൊന്നും തല്‍ക്കാലം കൈവശമില്ല..;)

കൊച്ചുത്രേസ്യ said...

ഇവിടാര്‍ക്കോ മാപ്പു വേണംന്നറിഞ്ഞിട്ടു വന്നതാണേ.ഇതാ ഞാനും തന്നിരിക്കുന്നു. ഇനി ഒന്നു രണ്ടു കുപ്പി ഓസീയാറു വിഴുങ്ങീട്ട്‌ വേഗം അടുത്ത പോസ്റ്റിട്‌..

Visala Manaskan said...

എടാ പൊട്ടറ്റോ തലയാ...കുട്ടപ്പാ... പോസ്റ്റ് തിരിച്ചിഡറാ.. :)

(മത്തങ്ങയുടെ ഇംഗ്ലീഷറിയാത്തോണ്ട് പൊട്ടറ്റേമ്മെ കേറി പിടിച്ചതാണെന്ന് തെറ്റിദ്ധരിക്കരുത്. സജ്ജീവ് ജി വരച്ച ആ തലയൊന്ന് നോക്കിക്കേ!)

ആക്വചലി, പൂര്‍വ്വാശ്രമത്തില്‍ പപ്പൂസ് കുട്ടപ്പനായിരുന്നു.

സ്പിരിറ്റിനെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തൊരു കാര്യം പറയട്ടേ. പണ്ടുപണ്ട്.. എന്ന് വച്ചാല്‍ ഒരഞ്ചാറ് മാസമായിക്കാണും.

ഇവിടെ ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്‍ത്തവായിക്കുന്ന ഒരു കവി, പേരെന്തുവാ കിളിരൂര്‍ വത്സ യെന്നോ വത്സനെന്നോ വിത്സനെന്നോ മറ്റോ ആണ് . നമ്മുടെയൊരു മുറ്റ് ഗഡിയാ...

ആ ചുള്ളമണി കോക്കാച്ചി ഒരു ദിവസം ഒരു വാര്‍ത്ത വായിച്ചു. ദദ് ദിങ്ങനെയായിരുന്നു.

‘വന്‍ സ്പിരിറ്റ് വേട്ട. പാലക്കാടടുത്ത് വച്ച് ഒരു ഗോഡൌണ്‍ റെയ്ഡ് നടത്തി ആയിരം ലിറ്ററ് സ്പിരിറ്റ് പിടിച്ചെടുത്തു!‘

അത് കഴിഞ്ഞ് ഒരു പത്ത് സെക്കന്റ് നേരത്തേക്ക് ചുള്ളന്‍ വാര്‍ത്ത വായിക്കുന്നില്ല.

അതുകണ്ട്, എന്തുപറ്റി എന്നോര്‍ത്ത് സൌണ്ട് എഞ്ജിനീയര്‍ നോക്കിയപ്പോള്‍ വായില്‍ തെളിഞ്ഞുവന്ന ഉമീനീര്‍ ഇറക്കുന്ന വാര്‍ത്തവായനക്കാരെയാണത്രേ കണ്ടത്!!

:)

വിത്സാ ഞാന്‍ എന്റെ സിം കാഡ് മാറ്റിയെഡാ...നീ എന്നെ വിളിക്കണ്ട!

welcome to the shadows of life said...

ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........

kuttoosan said...
This comment has been removed by the author.
kuttoosan said...
This comment has been removed by the author.
kuttoosan said...
This comment has been removed by a blog administrator.
അപര്‍ണ്ണ said...

നല്ല തമാശയൊക്കെ വായിച്കു ആസ്വദിച്ചു വന്നപ്പഴേക്കും സീരിയസ്സായോ? :(
സാരമില്ല പോട്ടെ.
എന്തായാലും നല്ല ഭാവന. നല്ല വരികള്‍. :)

പപ്പൂസ് said...

സുഹൃത്തേ കുട്ടൂസാ, പറയാനുള്ളത് എന്നോടായിരുന്നല്ലോ. അതു ഞാന്‍ വായിച്ചു. ആര്‍ക്കും പണി കൊടുക്കാന്‍ വേണ്ടിയൊന്നുമായിരുന്നില്ല പപ്പൂസ് എഴുതിയതൊന്നും. വിമര്‍ശനം ഒരിക്കലും പപ്പൂസിന്റെ ആയുധമായിരുന്നില്ല താനും. അറിഞ്ഞോ അറിയാതെയോ ആരെയും ചെറുതാക്കിക്കാണിക്കുക എന്നതു പപ്പൂസിന്റെ സ്വഭാവവുമല്ല. സ്വയം ചെറുതാവുകയല്ലാതെ. ക്ഷമാപണം നടത്തിയത് നിരുപദ്രവമെന്നു തോന്നിയ ചില വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചോ എന്ന സംശയം ഉണ്ടായതു കൊണ്ടു മാത്രമാണ്. അതു കൊണ്ടു പപ്പൂസ് ചെറുതായിപ്പോയെന്ന തോന്നലുമില്ല. ഉദ്ദേശിക്കാത്തത് വാക്കുകളിലൂടെ വെളിപെട്ടു വന്നപ്പോള്‍ തെറ്റു പറ്റിയത് പപ്പൂസിന്റെ ശ്രദ്ധക്കുറവു കൊണ്ടാണെന്ന് തോന്നിയപ്പോളാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതും മാപ്പു പറഞ്ഞതും. അതു തുറന്നു പറയാനുള്ള മനസ്സ് പപ്പൂസിനുള്ളതു കൊണ്ടും കൂടിയാണത്. അതൊരു കുറവായിക്കണക്കാക്കുന്നവരോടും പപ്പൂസിനൊരു വിരോധവും ഇല്ല. സ്വന്തം പേരു പുറത്തു പറയുന്നതില്‍ പപ്പൂസിനു യാതൊരു വിധ ലജ്ജയോ ഭയമോ ഇല്ല. മറഞ്ഞിരിക്കുന്നതിന്റെ സുഖം ആസ്വദിക്കുന്നെന്നു മാത്രം. എല്ലാവര്‍ക്കും എല്ലാത്തരം ഭാഷയും ശൈലിയും വഴങ്ങിയെന്നു വരില്ല. എല്ലാവരുടെയും പരിശ്രമങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും നന്നാക്കാമായിരുന്നു എന്നു തോന്നിയെങ്കില്‍ എങ്ങനെയെന്നു തുറന്നു പറയുകയുമാണ് പപ്പൂസിന്റെ രീതി. വിമര്‍ശനത്തിന്റെ പേരില്‍ ആരേയെങ്കിലും പേരെടുത്തു പറഞ്ഞ് തരം താഴ്‍ത്തിക്കാണിക്കുന്നതല്ല പപ്പൂസിന്റെ പ്രവണത. അതല്ല ശരി എന്നു തന്നെ പപ്പൂസ് വിശ്വസിക്കുന്നു. അതു പോലെ പപ്പൂസാരെന്നു കുട്ടൂസന്‍ വെളിപ്പെടുത്തിയാലും, ഐ ഡോണ്ട് കെയര്‍!

ഒരു കാര്യം കൂടി, ആരെയും സുഖിപ്പിക്കാനല്ല പപ്പൂസ് എഴുതുന്നതെന്നതിനോടൊപ്പം ചേര്‍ത്തു വായിക്കാന്‍, ആരെയും വിഷമിപ്പിക്കനുമല്ല പപ്പൂസ് എഴുതുന്നത്. കുട്ടൂസന്‍ കരുതുന്ന പോലെ എന്തെങ്കിലും തുറന്നു പറഞ്ഞ് വെടിയുതിര്‍ക്കാന്‍ കാത്തിരിക്കുന്ന ഒരാളല്ല പപ്പൂസ്. പറയേണ്ടതുണ്ട് എന്നു തോന്നിയ സന്ദര്‍ഭങ്ങളില്‍ ഒരൊളിപ്പേരിന്റെ മറയില്ലാതെ തന്നെ പറഞ്ഞിട്ടുമുണ്ട്, സ്വീകരിക്കപ്പെട്ടാലും നിരാകരിക്കപ്പെട്ടാലും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പപ്പൂസ് ആരായാലും ഇപ്പോള്‍ പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു . അഭിവാദനങ്ങളോടെ ,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ പപ്പൂസേ, ചെല്ലാ കുട്ടാ മൊട്ടേ

സ്വപ്നഭൂമീല്‍ പോയി OCR ഗാനം കേട്ട് വീണ്ടും എഴുത് മാഷേ.

ചൂണ്ടേം പിടിച്ചിരിക്കുന്നോര്‍ക്ക് വെള്ളം കലക്കിക്കൊടുക്കാതെ ഓസീയാറപ്പനെ മനസ്സില്‍ ധ്യാനിച്ച് വീണ്ടും തുടരൂ...

ആ ഡിലീറ്റഡ് പോസ്റ്റ് റിപോസ്റ്റ് ചെയ്യൂ.

ഓ.ടോ: കാര്യമൊക്കെ ശരി, ഞാനും ഇവിടൊക്കെത്തന്നെ കാണും...;)

ജിഹേഷ് എടക്കൂട്ടത്തില്‍ said...

“നിര്‍വ്യാജം മാപ്പ്...!“

എന്ത് വ്യാജ മാപ്പോ...

പറ്റില്ല മിസ്റ്റര്‍ പപ്പൂസ്, ശരിക്കുള്ളമാപ്പു തന്നെ വേണം. താനെന്താ വിചാരിച്ചേ വ്യാജമാപ്പു തന്നു ഞങ്ങളെ പറ്റിക്കാമെന്നോ? ഇതെന്താ വെള്ളരിക്കാപട്ടണമോ?

..നഹീ‍ീ‍ീ‍ീ....സാധ്യമല്ലാ‍ാ‍ാ‍ാ :):)

പ്രയാസി said...

ബു ഹാ ഹാ ഹാ‍ാ‍ാ...ചിരിച്ചു ചിരിച്ചു ഓര്‍ക്കാനം വരുന്നു..!

അയ്യൊ ഇവിടുത്ത കാര്യമല്ല..പ്രയാസി ഒരു പോസ്റ്റ് വായിച്ചു വരുന്ന വഴിയാ..!

ബൂലോകത്തെ ഏതൊ ഒരു “വിമര്‍ശക“ ഞരമ്പു രോഗി ഒരു പോസ്റ്റിട്ടേക്കുന്നു..

പണ്ടു ഉസ്കൂളിലൊരു പാഠമുണ്ടായിരുന്നല്ലൊ..

കുട്ടനും മുട്ടനും, അതിലെ ചെന്നായയുടെ റോളാ ഇവിടെ പുള്ളിക്ക്..!

അവിടെ കമന്റിയാ കമന്റണോന്‍ നാറും അതോണ്ട് ഇവിടെ കമന്റുന്നു..!എന്റെ മൊട്ടക്കു ഒന്നൂടി ഇരിക്കട്ടെ..!(മൊട്ടെ നെനക്കു വെച്ചിട്ടുണ്ട്..!)

അതിലെ ഒരു പാര..!

“ഞാനദ്യമേ ..തന്നെ പ്രഖ്യാപിക്കുന്നു.. ഞാന്‍ ബ്ലോഗുലകത്തിലെ തുടക്കക്കാരനല്ല... കുട്ടൂസന്‍ എന്ന പേരില്‍ ഒരു “ഫ്രോഡ്‌“ പോസ്‌ററുണ്ടാക്കുന്ന തിരക്കിലായിരുന്നു... “

അതു ശെരിയാ ഒരു “ബൂലോക ഫ്രോഡു“ കുട്ടൂസനെന്ന പേരില്‍ പോസ്റ്റുണ്ടാക്കുന്നു..!

ബൂലോക ഫ്രോഡെ..! അങ്ങയുടെ യഥാര്‍ത്ഥ നാമം ഒന്നു വെളിപ്പെടുത്താമൊ..! ഈ ഞാഞ്ഞൂലുകള്‍ക്കു അതൊക്കെയൊന്നു വായിച്ചു രതിസുഖം അടയാനാ..!

ഞാന്‍ വേശ്യയാണെന്നൊരുവള്‍ തെരുവില്‍ നിന്നു വിളിച്ചു പറഞ്ഞാല്‍ തോന്നുന്ന അറപ്പ്..എത്ര സൌന്ദര്യമുണ്ടേലും ഭോഗിക്കാന്‍ തോന്നില്ല..!

അതോണ്ട് ഒന്നു വെളിപ്പെടുത്തൂ..ഞരമ്പു രോഗികളായ പുതുമുഖങ്ങള്‍ ഒന്നു ഭോഗിച്ചു രസിച്ചോട്ടെ..!

ഹലോ..ആരാ..
പപ്പൂസെ നീയാ..
എന്താ കാര്യം..!?
ങ്ഹെ നിനക്കാ പോസ്റ്റില്‍ മുള്ളണോന്നാ..!
അടി..അടി..അടിദാസെ..!

ഗോപന്‍ - Gopan said...

ഇടിവാളിനു നന്ദി, യേവന്‍റെ ഡിലീറ്റു ചെയ്ത പോസ്റ്റു പോസ്ടിയതിനു..
മോനേ..പപ്പൂസേ...
" ഗോപനെന്നൊരാള്‍ പലവഴിക്കും പോയി വരുമ്പോള്‍ ഒന്നു കേറി.
കാര്യം മനസ്സിലായില്ലെങ്കിലും കമന്റിട്ടു പോവുന്നതാണോ ബ്ലോഗിലെ രീതി? "
ഇതൊന്നു വിശദീകരിച്ചാല്‍ കൊള്ളാം..

Anonymous said...
This comment has been removed by a blog administrator.
കുതിരവട്ടന്‍ :: kuthiravattan said...

പാവം പപ്പൂസ്. :-)

Anonymous said...

എഴുത്തില്‍ തോറ്റ് പോസ്റ്റും വലിച്ചുകീറിയിരിക്കുന്ന ചേകവരുടെ പള്ളയ്ക്ക് കമന്റ് വാള്‍ കേറ്റല്ലേ ഗോപേട്ടാ...


ഇത് പപ്പുച്ചേകവര്‍ ആ എം കെ ഹകു ചേകവര്‍ക്കിട്ട് വച്ച ഒളിവെടിയാ.. സംഗതി അങ്ങേര്‍ക്കൊഴികെ വഴിയേപോയ സകലര്‍ക്കും കൊണ്ട ലക്ഷണമുണ്ട്.

പപ്പൂസേ കാര്യമില്ലാതെ നോവുന്നവരെ ആധികം ശ്രദ്ധിക്കരുത്. വ്യക്തിഹത്യ എന്ന ഗണത്തില്‍ വരാവുന്ന ഒന്നും ഇയാള്‍ ഇതുവരെ ഇവിടെ എഴുതിയിട്ടില്ല. അത് എഴുതുമ്പോള്‍ ഇയാളെ തിരിച്ചും മറിച്ചും ഇവിടിട്ടുവെട്ടാന്‍ ആളുണ്ടാവും. അതു സംഭവിക്കുന്നതുവരെ അങ്കം കുറിച്ചാല്‍ അതില്‍നിന്ന് പിന്‍‌‌വാങ്ങുന്നത് ചേകവന്മാര്‍ക്ക് യോജിച്ച പണിയല്ല. (അതു സംഭവിച്ചാല്‍ പിന്നെപിന്‍‌വാങ്ങേണ്ടിവരൂല്ല ;) )

കുഴൂര്‍ വില്‍‌സണ്‍ said...

കൊടകരക്കാരാ/ വടകരക്കാരാ/ ഞാനീ നാട്ടുകാരനേ അല്ല. ബ്ലോഗോ ? അതെന്താ ?

പപ്പൂസ് said...

ഹ ഹ ഹ! സത്യം ഗുപ്താ... അങ്കത്തീന്നു പിന്‍മാറീട്ടീല്ല ഗുപ്താ, ഇടക്കൊരു പന്തിപ്പഴുതു കണ്ട് ചാടിവീണ് വെട്ടിയപ്പോള്‍ ആരൊക്കെയോ കള്ളവെട്ടെന്നു വിളിച്ചു. പരിചയെടുത്തെന്നേ ഉള്ളു. പപ്പൂസ് അങ്കത്തട്ടില്‍ത്തന്നെയുണ്ട്.

അഭിലാഷങ്ങള്‍ said...

വിത്സാ,

ഓ ഇപ്പൊ അങ്ങിനെയായോ...

വാര്‍ത്താവായനക്കിടയിലെ ചില അണിയറ രഹസ്യങ്ങള്‍ വിശാല്‍ജി അറിയിച്ചപ്പോ ഇയാള്‍ ഈ നാട്ടുകാരനേ അല്ലാതായി അല്ലേ? ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഹി ഹി.

പിന്നെ, പപ്പുസ് മോനേ, ഒരു കാര്യം പറയാന്‍ വന്നതാ, “നൌ ഐ ആം പ്രൌഡ് ഓഫ് യു!”. കഴിയുമെങ്കില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, പൂര്‍വ്വാധികം ശക്തിയോടെ പഴയ ഫോമിലേക്ക് തിരിച്ചു വരിക...

എന്ന്,
സെക്രട്ടറി,
പപ്പൂസ് ഫാന്‍സ് അസ്സോസിയേഷന്‍,
ഷാര്‍ജ്ജ, യു.എ.ഇ

:-)

മന്‍സുര്‍ said...

ഒരു വലിയ ടൂറിലായിരുന്നു ഞാന്‍. ഗൂഗിളിന്റെ ഒരു യോഗമുണ്ടായിരുന്നു. ഗൂളിളാം മലയില്‍. അതു കഴിഞ്ഞു വരുന്ന വഴിയാണ്‌. ബ്ലോഗ്ഗില്‍ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ച്‌ ഞാന്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു. അടുത്ത യോഗത്തില്‍ തീരുമാനം കൈകൊള്ളുമെന്നാണ്‌ എന്റെ വിശ്വാസം.
വിമര്‍ശകരുടെ പോസ്റ്റുകള്‍ ഗൂഗിളാം പുരത്ത്‌ വലിയ തലവേദനയാണ്‌ ഉണാക്കിയിരിക്കുന്നത്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞു. തലയില്‍ ഒന്നുമില്ലാത്തവനും തലവേദനയായി ഈ പരിപ്പാടികള്‍.

മലയാളം ബ്ലോഗ്ഗ്‌ 5 വര്‍ഷത്തേക്ക്‌ ഞാന്‍ ഷോട്ടറിന്‌ എടുക്കാന്‍ പോവുകയാണ്‌..പരമാവധി..പോസ്റ്റുകല്‍ ഇറക്കി എന്റെ പൈസ മുതലാക്കണമെന്ന്‌ അപേക്ഷിക്കുന്നു....

എല്ലാ ബ്ലോഗ്ഗുകളിലും ഓ.സി.ആര്‍ സുലഭമായി ലഭിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യ്‌തു തരുന്നതാണ്‌............

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എന്നെ രഹസ്യമായി ബന്ധപ്പെടുക.

നന്‍മകള്‍ നേരുന്നു