ഒരു കുഴപ്പം. വില്ലന്‍ വീഡിയോ (ഒരു കല്യാണം) ഡി വി ഡി ആണ്. അറിയുന്നവര്‍ സഹായിച്ച് സഹായിക്കണം. :-)
ഈ ഡി വി ഡി സാധാരണ ടിവിയില്‍ കണക്ട് ചെയ്ത ഡി വി ഡി പ്ലെയറില്‍ നന്നായി ഓടുന്നുണ്ട്. പക്ഷേ എന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്നില്ല.
ഡിസ്ക് ഇട്ട് ഓട്ടോപ്ലേ കൊടുത്താല്‍ പ്ലെയര്‍ പ്രോഗ്രാം ഉടന്‍ തുറന്നു വരുന്നുണ്ട്. പക്ഷേ, ഫയല്‍ പ്ലേ ചെയ്യില്ല. വേറെ എറര്‍ സന്ദേശങ്ങള്‍ ഒന്നും കാണിക്കുന്നുമില്ല.
ഇനി, ഡിസ്ക് ഫോള്‍ഡര്‍ തുറന്നു നോക്കിയാല്‍ AUDIO_TS, VIDEO_TS എന്നീ രണ്ടു ഫോള്‍ഡറുകള്‍ കാണുന്നുണ്ട്. പക്ഷേ, കര്‍സര്‍ അവിടെ വച്ചു നോക്കിയാല്‍ Folder is Empty എന്നാണു കാണുന്നത്. ഇതാ, ഇങ്ങനെ.
AUDIO_TS, VIDEO_TS എന്നീ ഫോള്‍ഡറുകള്‍ക്കുള്ളില്‍ ഒരു ഫയലുമില്ല. രണ്ടിന്‍റെയും Folder Properties നോക്കിയാല്‍ ഇങ്ങനെ.
Size: 0 bytes
Size on disk: 0 bytes
Contains: 0 Files, 0 Folders
Samsung WriteMaster DVD Writer ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഒ. എസ് = വിന്‍ഡോസ് എക്സ് പി + സര്‍വീസ് പാക്ക് 2, ഒറിജിനല്‍ പൈറേറ്റഡ്!
എന്താണ് കാരണമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ പറഞ്ഞു തരണം. കാരണമില്ലെങ്കില്‍ ഒരു പ്രതിവിധിയെങ്കിലും. എന്‍റെ ആവശ്യം വളരെ സിമ്പിളാണ്, ഈ ഡിസ്കിന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്ന ഒരു കോപ്പി ഉണ്ടാക്കണം. സാദാ പ്ലെയറിലോടുന്ന ഇവനെന്താ കമ്പ്യൂട്ടറിലോടാന്‍ മടി? നീറോ ഉപയോഗിച്ച് Copy DVD നടക്കുമോ എന്നു നോക്കി. നോ രക്ഷ!
എന്‍റെ കുഞ്ഞുബുദ്ധിക്കു തോന്നിയ എല്ല ഇംഗ്ലീഷ് കീവേഡുകളും ഉപയോഗിച്ച് ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി. പ്രശ്നം പലേടത്തും കണ്ടു, ഇതു പോലെ. പക്ഷേ, സൊല്യൂഷന്‍ ഇല്ല. :-(
തക്കതായ പ്രതിവിധി നല്കുന്നവര്‍ക്ക് ചൂടുള്ള പരിപ്പുവടയും കട്ടന്‍ ചായയും. വെള്ളമടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഓസീയാര്‍ വിത് അച്ചാര്‍! ഹായ്, എന്തു നല്ല ഓഫര്‍, അല്ലേ? ഹെല്‍പ്പ് പ്ലീസ്!!! :-)
Showing posts with label Computer. Show all posts
Showing posts with label Computer. Show all posts
Thursday, October 29, 2009
Subscribe to:
Posts (Atom)