ഖേദമുണ്ടെനിക്കേറെ, മാനസമറിയാതെ
വേദന പടര്‍ത്തിയ വാക്കുകള്‍ കുറിച്ചതില്‍!
കേവലം നിര്‍ദ്ദോഷമെന്നോര്‍ത്തു ഞാന്‍ കുറിച്ചിട്ട
ഭാവനയറിയാതെ കാനനം കേറിപ്പോയി! :(
വാക്കുകളെളുതല്ലാ, തിരുത്തിപ്പറയുവാന്‍,
വായില്‍ നിന്നറിയാതെ തൊഴിഞ്ഞു വീണു പക്ഷേ,
മാപ്പു ഞാന്‍ ചോദിക്കുന്നൂ, തോഴരേ, നിങ്ങള്‍ക്കിനി
ദേഷ്യമുണ്ടെന്നാലെന്നെ കിഴുക്കിത്തീര്‍ക്കാമിപ്പോള്‍...! :(
ഇന്നലെ എഴുതിയതൊന്നും ആരെയും വേദനിപ്പിക്കാനായിരുന്നില്ല. എം കെ ഹരികുമാറിന്റെ ശൈലി അനുകരിച്ച്, ആ രീതിയില്‍ ഒരു തമാശക്കു വേണ്ടി ചെയ്തതാണ്! പതിവു കുസൃതികളില്‍ക്കവിഞ്ഞ് ഒന്നും അതു കൊണ്ട് ഉദ്ദേശിച്ചുമില്ല. ആരെയെങ്കിലും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം മാപ്പ്...!
Showing posts with label ക്ഷമാപണം. Show all posts
Showing posts with label ക്ഷമാപണം. Show all posts
Tuesday, January 22, 2008
Subscribe to:
Posts (Atom)