Wednesday, April 14, 2010
ഐ പി എല്‍ കൊച്ചിക്കൊരു പേര്?
അല്ലെങ്കിലും ഇന്ത്യയില്‍ മന്ത്രിയായ ശേഷം ഹൈക്കമാന്‍ഡിനോടു ചോദിക്കാതെ ട്വീറ്റ് ചെയ്യുന്നതും ക്രിക്കറ്റുകാരെ ഫോണില്‍ വിളിക്കുന്നതുമൊക്കെ സൗദി അറേബ്യയില്‍ പബ്ലിക്കായി മുണ്ടുരിയുന്നതു പോലത്തെ കുറ്റമാണെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെ മന്ത്രിമാരുടെ ജോലി നേരം വെളുക്കുമ്പം കോട്ടുവായിട്ട് എഴുന്നേല്‍ക്കലും ഹൈക്കമാന്‍ഡ് എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ അന്നന്നത്തെ വേദികളില്‍ തെറ്റു കൂടാതെ (ഇതിനു പ്രത്യേക ശ്രദ്ധ വേണം) വായിക്കലുമാണ്. ഇടക്കെപ്പോഴെങ്കിലും ഒരു വെടിവെപ്പോ ബോംബ് സ്ഫോടനമോ നടന്നാല്‍ ഒരു വ്യത്യസ്തതക്ക് ഒന്നു രാജി വക്കുക കൂടെ ചെയ്താല്‍ ഏറ്റവും നല്ല മന്ത്രിയായി.
തരൂരിനിതൊക്കെ അറിയാഞ്ഞിട്ടൊന്നുമല്ല, പുള്ളിക്ക് പണ്ടു മുതലേ പുലിവാല്‍ ഒരു വീക്ക്നെസ്സാണ്. കാണുമ്പോഴേക്കും അറിയാതങ്ങു കേറി പിടിച്ചു പോകും. നമ്മുടെ സ്ഥിരം മന്ത്രിമാരെപ്പോലെ മന്ത്രിപദവി ഉപയോഗിച്ച് നാലഞ്ച് അഴിമതിയൊക്കെ നടത്തി രണ്ടു പത്രത്തില്‍ ന്യൂസായാല്‍ത്തന്നെ അതൊന്നും ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്ന് പുള്ളിക്കറിയാം. പണമല്ല, അതു വേണ്ടുവോളമുണ്ട്, നമുക്ക് വേണ്ടത് പൊതുജന ശ്രദ്ധയാണ്.
ഗാന്ധിജയന്തിക്കു പണിയെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഓരോ പൗരനും ’ശശി തരൂര്‍’ എന്ന പേരിനു മുമ്പും പിമ്പും അവനവന്‍റെ മാതൃഭാഷയിലെ ഏറ്റവും പ്രചാരത്തിലുള്ള പദങ്ങള്‍ ചേര്‍ത്ത് ഉരുവിട്ടു കൊണ്ടേയിരിക്കും. അതുപോലെ, ലോകം നിറഞ്ഞാടുന്ന ഐ പി എല്ലും ദുബായിലെ ഒരു ചെറുപ്പക്കാരി ബ്യൂട്ടീഷ്യനും ചേര്‍ന്നാല്‍ മീഡിയക്ക് ഡബിള്‍ ഇംപാക്ട് പാക്കേജായി.
ഞാന്‍ പറയാന്‍ വന്നതെന്തോ, പറയുന്നതെന്തോ! മൂന്നാലു പെഗ്ഗായതു കൊണ്ട് ഡയറക്ഷന്‍ മാറിപ്പോയി!
പറഞ്ഞു വന്നത്, കൊച്ചി ഐ പി എല്‍ ടീമിന്‍റെ പേരിനെപ്പറ്റിയാണ്. ഒരു മലയാളി എന്ന നിലയില്‍ എന്‍റെ നാടിനെയും ഇവിടത്തെ വ്യത്യസ്ത കലാ-സാംസ്കാരിക രൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന നാലഞ്ചു കോംപ്രെഹെന്‍സിവ് പേരുകള്‍ ഞാനൂ സജസ്റ്റ് ചെയ്യുന്നു. എന്‍റെ പാതി ഞാനും റോണ്‍ഡീവൂവിന്‍റെ പാതി റോണ്‍ഡീവൂവും എന്നാണല്ലോ.
1. BevCo Brothers Cochin
2. Quarter-Quotations Quochin
3. Crooks Eleven Cochin
4. Coastal Coconuts Cochin
5. Toddy Traders Cochin
ഇനിയും നല്ല നല്ല പേരുകള്‍ മനസ്സില്‍ കടിപിടി കൂടുന്നുണ്ട്. ആര്‍ക്കെങ്കിലും സജഷന്‍സ് ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് മോഡിയുടെയോ തരൂരിന്‍റെയോ പണി പോകുന്നതിനു മുമ്പ് നമുക്കൊന്നു നിവേദിച്ചു നോക്കാം. ഒത്തു പിടിച്ചാല്‍ ഐ പി എല്ലു മാത്രമല്ല, പേരും പോരും.
Sunday, November 15, 2009
എടീ...
മൂന്നാം ഡെസ്കിനു (ങും... നൊസ്റ്റാള്‍ജിയ!)
മുകളില്‍ കേറിയിരുന്ന്
പാവാട വലിച്ചൂരിക്കളഞ്ഞ് (ദാ, സെക്സും!)
പോളില്ലാത്ത പോള്‍ ഡാന്‍സ് നടത്തി
എന്‍റെ ഹൃദയം ജയിച്ചോളേ,
’ഈ വണ്ടി കൊറേ ഓടും’ന്ന്
ചട്ടമ്പി സുപ്രന്‍ വരെ
പ്രവചിച്ചിട്ടും
തോളെല്ലിനു പിന്നില്‍
ചിറകുകള്‍ വലിച്ചു കെട്ടി
ആരാണ് നിന്നെ
കണ്ണും മനസ്സുമെത്താത്ത ആകാശത്തേക്ക്
പറത്തി വിട്ടത്?
ഒരവസരം താടീ,
ചിറകുകള്‍ ഇളക്കിയെടുത്ത്
ഈ മണ്ണിലിട്ടുരുട്ടി
വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി
നിന്‍റെ നഗ്നമേനി
തടവിത്തടവിത്തടവിത്തടവിത്തടവിത്തടവി (വഷളന്‍!)
എനിക്കൊന്നാസ്വദിക്കാന്‍.
Friday, June 26, 2009
Tuesday, March 10, 2009
സൂചിയും നൂലും
Wednesday, November 19, 2008
ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേ
"പരാക്രമികളും പരാന്നഭോജികളും സ്ത്രീപീഡകരും നികൃഷ്ടരും കാട്ടാളരും മദ്യപന്മാരും ബലാത്സംഗവീരന്മാരുമായ പുരുഷസമൂഹത്തെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍..."
ഫെമിനിസ്റ്റ് നേതാവിന്‍റെ പ്രസംഗം കത്തിക്കയറുന്നു.
"എങ്ങോട്ടാ അളിയാ?"
"നീയിതൊന്നും കേള്‍ക്കുന്നില്ലേഡേയ്?"
"അതു കുറേക്കാലമായിട്ട് കേള്‍ക്കുന്നതല്ലേ? ഇരിക്കട്ട്, എന്തോന്നാ ഇത്ര തെരക്കിട്ട് പായാന്‍?"
"അളിയാ, അറിഞ്ഞില്ലേ, ഇന്ന് ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേയാണ്."
"മെന്‍സസ് ഡേയാ? അത് മാസാമാസം വരൂല്ലേഡേ?"
"തെറ്റിദ്ധരിക്കല്ലളിയാ, ഇത് അന്താരാഷ്ട്ര പുരുഷദിനം."
"ങാഹാ, അപ്പൊ നമ്മള് ആമ്പിള്ളാര്‍ക്കും മാസാമാസം ഡേയാവുമോഡേ?"
"അതു വേണ്ടേ, പിന്നില്ലാണ്ട്. കൊല്ലം കൊല്ലം വനിത, കുട്ടി, അമ്മ, അപ്പന്‍, ചേട്ടന്‍, അളിയന്‍, സുഹൃത്ത്, അമ്മായിയപ്പന്‍, പട്ടി, പൂച്ച്, പൂച്ചട്ടി, വലി, കുടി തുടങ്ങി എല്ലാര്‍ക്കുമെല്ലാത്തിനും ഡേ പ്രഖ്യാപിക്കാന്‍ തുടങ്ങിയാ, കുറച്ച് കഴിഞ്ഞ് പ്രഖ്യാപിക്കാന്‍ നമ്മക്ക് കലണ്ടറില്‍ ഡേയൊന്നും കാണത്തില്ലെഡേ!"
"ശരിയാണല്ലോ അളിയാ. അതിരിക്കട്ടെ, എന്തൊക്കെയാണ് ഡേ സ്പെഷ്യല്‍ പരിപാടികള്?"
"വെള്ളമടി മത്സരം, ആഷ്ട്രേ പ്രദര്‍ശനം, വീടു വൃത്തികേടാക്കല്‍, കണ്‍ ഫ്യൂഷന്‍ ഷോ, സമൂഹ ഡൈവോഴ്സ് പെറ്റീഷന്‍ ഒപ്പിടീല്‍, ഒടുക്കം ടൈമൊത്താല്‍ രണ്ടൂന്ന് ലൈവ് ബലാത്സംഗപ്രദര്‍ശനം."
"അജണ്ട കൊള്ളാമല്ലോ അളിയാ, അപ്പൊ എന്താ എന്‍ട്രി ക്രൈറ്റീരിയ?"
"പെണ്ണുങ്ങളു പറയുന്നത് കേക്കാത്ത ആര്‍ക്കും കേറാം."
"അപ്പ ആളില്ലാത്ത പരിപാടിയാ?"
"അങ്ങനങ്ങു കൊച്ചാക്കാതെ. അല്ലെഡേ, നീയീ പെണ്‍ശിങ്കത്തിന്‍റെ ഗര്‍ജ്ജനോം കേട്ടോണ്ടിരിക്കുവാണോ? വന്ന് നമ്മടെ സംഘടനേല്‍ ചേരെഡേയ്."
"ചേരും മുമ്പ് വിവരങ്ങലൊക്കെ ഒന്നറിഞ്ഞിരിക്കണമല്ല്. എങ്ങനെയൊക്കെ പെണ്ണുങ്ങളെ അപമാനിക്കാനാണ് നിങ്ങള് പരിപാടിയിട്ടേക്കണത്? പെണ്‍ സംഘങ്ങളുടെ അതേ രീതി തന്നാ, ഇല്ല മറ്റെന്തെങ്കിലുമോ?"
"അപമാനിക്കലൊന്നുമില്ലളിയാ, ആസ്വാദനം മാത്രം."
"എന്നാലൊമൊന്ന് വിശദമാക്കെന്ന്."
"കണ്ടോ, ഇദ്ദാണ് നമ്മള് ആണുങ്ങടെ ഒരു കൊഴപ്പം. പെണ്ണുങ്ങളോടൊക്കെ ചുമ്മാ സംഘടന എന്നു പറഞ്ഞാ മതി. ചോദ്യോം ഉത്തരോം ഒന്നുമില്ലാതെ അവളുമ്മാര് വന്നു ചേര്‍ന്നോളും. വെറുതെയാ നമ്മ ഗൊണം പിഠിക്കാത്തത്? കണ്ടു പഠിക്കെഡേയ്.
ഇനീം തംശയമാണേല്, ഇദ്ദാ, താഴെക്കെടക്കണ ആണ്‍ലിങ്കങ്ങളിലൊക്കെ ഒന്നു തൊട്ടുനോക്കിയേച്ചും പോ. എനിക്ക് പോയേച്ചും ബലാത്സംഗം റിഹേഴ്സലൊണ്ട്."
൨. Indian Perspective on International Men's Day
൩. വിക്കിമാമന്‍