ഒരു കുഴപ്പം. വില്ലന്‍ വീഡിയോ (ഒരു കല്യാണം) ഡി വി ഡി ആണ്. അറിയുന്നവര്‍ സഹായിച്ച് സഹായിക്കണം. :-)
ഈ ഡി വി ഡി സാധാരണ ടിവിയില്‍ കണക്ട് ചെയ്ത ഡി വി ഡി പ്ലെയറില്‍ നന്നായി ഓടുന്നുണ്ട്. പക്ഷേ എന്റെ കമ്പ്യൂട്ടറില്‍ ഓടുന്നില്ല.
ഡിസ്ക് ഇട്ട് ഓട്ടോപ്ലേ കൊടുത്താല്‍ പ്ലെയര്‍ പ്രോഗ്രാം ഉടന്‍ തുറന്നു വരുന്നുണ്ട്. പക്ഷേ, ഫയല്‍ പ്ലേ ചെയ്യില്ല. വേറെ എറര്‍ സന്ദേശങ്ങള്‍ ഒന്നും കാണിക്കുന്നുമില്ല.
ഇനി, ഡിസ്ക് ഫോള്‍ഡര്‍ തുറന്നു നോക്കിയാല്‍ AUDIO_TS, VIDEO_TS എന്നീ രണ്ടു ഫോള്‍ഡറുകള്‍ കാണുന്നുണ്ട്. പക്ഷേ, കര്‍സര്‍ അവിടെ വച്ചു നോക്കിയാല്‍ Folder is Empty എന്നാണു കാണുന്നത്. ഇതാ, ഇങ്ങനെ.
AUDIO_TS, VIDEO_TS എന്നീ ഫോള്‍ഡറുകള്‍ക്കുള്ളില്‍ ഒരു ഫയലുമില്ല. രണ്ടിന്റെയും Folder Properties നോക്കിയാല്‍ ഇങ്ങനെ.
Size: 0 bytes
Size on disk: 0 bytes
Contains: 0 Files, 0 Folders
Samsung WriteMaster DVD Writer ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഒ. എസ് = വിന്‍ഡോസ് എക്സ് പി + സര്‍വീസ് പാക്ക് 2, ഒറിജിനല്‍ പൈറേറ്റഡ്!
എന്താണ് കാരണമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ പറഞ്ഞു തരണം. കാരണമില്ലെങ്കില്‍ ഒരു പ്രതിവിധിയെങ്കിലും. എന്റെ ആവശ്യം വളരെ സിമ്പിളാണ്, ഈ ഡിസ്കിന്റെ കമ്പ്യൂട്ടറില്‍ ഓടുന്ന ഒരു കോപ്പി ഉണ്ടാക്കണം. സാദാ പ്ലെയറിലോടുന്ന ഇവനെന്താ കമ്പ്യൂട്ടറിലോടാന്‍ മടി? നീറോ ഉപയോഗിച്ച് Copy DVD നടക്കുമോ എന്നു നോക്കി. നോ രക്ഷ!
എന്റെ കുഞ്ഞുബുദ്ധിക്കു തോന്നിയ എല്ല ഇംഗ്ലീഷ് കീവേഡുകളും ഉപയോഗിച്ച് ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി. പ്രശ്നം പലേടത്തും കണ്ടു, ഇതു പോലെ. പക്ഷേ, സൊല്യൂഷന് ഇല്ല. :-(
തക്കതായ പ്രതിവിധി നല്‍കുന്നവര്‍ക്ക് ചൂടുള്ള പരിപ്പുവടയും കട്ടന്‍ ചായയും. വെള്ളമടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഓസീയാര്‍ വിത് അച്ചാര്‍! ഹായ്, എന്തു നല്ല ഓഫര്‍, അല്ലേ? ഹെല്‍പ്പ് പ്ലീസ്!!! :-)
Thursday, October 29, 2009
Subscribe to:
Post Comments (Atom)
19 comments:
വേറെ വല്ല വിവരവും വേണെങ്കില്‍ വാ തുറന്ന് ചോദിച്ചോണം, പിന്നെ, അതു പറഞ്ഞില്ലല്ലോ, ഇതു പറഞ്ഞില്ലല്ലോ എന്നു പറയരുത്. :-)
Help!!!!
VLC player try cheytho?
മീഡിയ പ്ലെയറിൽ തുറന്നു നോക്കൂ. മീഡിയ പ്ലെയറിന്റെ ഫയലോപ്പൺ ഡയലോഗിൽ ഫയൽ ടൈപ്പ് all files എന്നാക്കാൻ മറക്കരുത്. എന്നിട്ട് കാണുന്ന ഏറ്റവും വലുപ്പമുള്ള ഫയൽ തുറക്കുക. .DAT എന്നൊക്കെയാവും ചിലപ്പോൾ എക്സ്റ്റൻഷൻ.
DVDShrink try cheythu nokku
പപ്പൂസ് വലിയ വിവരമില്ല. എന്നാലും മൂവി മേക്കര്‍ എന്നൊരു സാധനം എക്സ്പിയില്‍ കാണും. അതില്‍ ഇംപോര്‍ട്ട് ചെയ്തോ ഓപ്പണ്‍ ചെയ്തോ ഫോര്‍മാറ്റ് മാറ്റാമെന്നു തോന്നുന്നു. പരീക്ഷിച്ചു ഉറപ്പിച്ചുപറയാന്‍ പറ്റുന്ന സാഹചര്യമല്ല. ക്ഷമിക്കുക
എന്തായി?
താങ്ക്സ് എവരിവണ്‍,
കാല്വിനേ, അത് ഇതു വരെ നോക്കിയില്ല. ഉടന്‍ ശ്രമിച്ച് റിസല്‍ട്ട് പറയാം.
സിബുവണ്ണാ, രക്ഷയില്ല. All filesഉം Any Fileഉം *.* ഉം ഒക്കെ ട്രൈ ചെയ്തു. നടക്കുന്നില്ല. .DAT അല്ല, ഇത് vob തന്നെയാണെന്ന് തോന്നുന്നു. സാദാ പ്ലെയറില്‍ മര്യാദക്കു ഓടുന്നുണ്ടല്ലോ. പക്ഷേ, കമ്പ്യൂട്ടര്‍ ഫയലു recognize ചെയ്യുന്നില്ല. :-(
സജു, ആദ്യമേ ശ്രമിച്ചിരുന്നു. ഇതാണ് റിസല്‍ട്ട് - Copy protection error. The read failed because the sector is encrypted.
നമതണ്ണാ, ശ്രമിച്ചു. ഇംപോര്‍ട്ട് ചെയ്യാനും ഓപ്പണ്‍ ചെയ്യാനും ഫയല്‍ പിടി തരുന്നില്ല. ഫോള്‍ഡറിനകത്ത് ഒന്നും കാണുന്നില്ല. എന്തെങ്കിലുമൊരു movie ഫയല്‍ കണ്ടു കിട്ടിയാല്‍ ഞാന്‍ ലോകത്തുള്ള സകല കണ്‍വേര്‍ട്ടറുകളും വച്ച് ഒരു പണി നോക്കിയേനെ! :-(
വി സി ഡി പ്ലെയറില്‍ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സി ഡിക്കുള്ളില്‍ എവിടെയെങ്കിലും ഏതെങ്കിലും രൂപത്തില്‍ ഒരു ഫയല്‍ ഒളിച്ചിരിപ്പുണ്ടാകും. AUDIO_TS, VIDEO_TS ഈ ഫോള്‍ഡറുകള്‍ തുറന്നു നോക്കിയോ. എക്സ്പ്ലോര്‍ എന്ന ഓപ്ഷന് ഉപയോഗിച്ച് തുറന്നു നോക്കാന്‍ കഴിയുന്നുണ്ടോ. ഇനി വല്ല ഹിഡണ്‍ ഫയലും ആയാണോ ലവന് കിടക്കുന്നതെന്നും നോക്കിക്കേ.
try to make an ISO image of that disk in a Linux system, then create another disk from that ISO image.
Might help.
പപ്പൂസേ ഇത് നോക്കിയോ ?
Mostly it is copy protected disk. Try to some software that will break the copy protection. Google "copy protection breaking" or something like that. There are hundreds of sharewares to help you.
Regards,
-S-
Well did you try the mother of all DVD copyright breakers - Ripit4me? Do try.
കോപ്പി റൈറ്റ് പ്രശ്നം ഉണ്ട് എന്ന് തോന്നില്ലാ. കല്യാണ ഡി വി ഡി അല്ലെ ?
ഏറ്റവും എളുപ്പം ഡി.വി.ഡി മൊത്തം മറ്റേതെങ്കിലു ഫോര്‍മാറ്റിലേക്ക് മാറ്റുക.
ഫയല്‍ ഫയലായി കണ്‍വേര്‍ട്ട് ചെയ്യുകയല്ല മറിച്ച് DVD ഡ്രൈവ് ഇന്‍പുട്ടായി കൊടുക്കുന്ന ഏതെങ്കിലും പ്രോഗ്രാം.
DVD to (any format) Converters.
Divx player istall cheythu nokkikke...
athil oru mathiri ella kunthrandangalum edukkum..
illenkil njan oralude number tharam..thalparyamenkil..
onnu vilichu nokkoo...
ayal hardware engi. anu..
താങ്ക്സ് എവരിബഡി. സംഗതി ഈസ് റിസോള്‍വ്ഡ്! :-)
പ്രശ്നം encryption തന്നെ. ക്യാപ്റ്റന്‍ പറഞ്ഞ പണി പറ്റുമോ എന്നറിയാന്‍ കുറേപ്പേരെ വിളിച്ചു. എനിക്കറിയുന്ന ഒറ്റയൊരുത്തനും ലിനക്സ് ഉപയോഗിക്കുന്നില്ല. പ്രോഫറ്റിന്റെ കമന്റ് കണ്ട് ഉടനെ Ripit4me ഡൗണ്‍ലോഡ് ചെയ്തു. അതോടിച്ചപ്പോ പറയുന്നു Decrypter ഇല്ല എന്ന്. തപ്പിപ്പിടിച്ച് ഇവിടെപ്പോയി അതും ഡൗണ്‍ലോഡ് ചെയ്തു. സംഗതി ഓടിച്ചു, പതിനഞ്ചു മിനിറ്റു കൊണ്ട് ഇതുവരെ മുഖം കാണിക്കാത്ത പന്നഫയലുകളൊക്കെ അതാ ചിരിച്ചോണ്ടിരിക്കുന്നു. വര്‍ക്കിങ് ഫൈന്‍!
കാല്വിന്, സിബുവണ്ണന്, സജു, നമതണ്ണന്, രഞ്ജിത്ത്, ക്യാപ്റ്റന്‍, കിരണ്‍സ്, സുനില്‍, പ്രോഫെറ്റ്, അനില്‍, ഹരീഷ്, എല്ലാവര്ക്കും നന്ദികള്. ഏറ്റവും സഹായകമായ പ്രതിവിധി തന്ന പ്രോഫെറ്റണ്ണനുള്ള പെഗ്ഗ് ഇവിടെ ഒഴിച്ചു വക്കുന്നു. വേഗം പോയി കൈപ്പറ്റിക്കൊള്ളുക. ;-)
വീണ്ടും നന്ദികള്!
ഞാൻ എതിർക്കുന്നു പപ്പൂസേ.
ഞാൻ സ്പൂൺ ഫീഡിങ്ങ് നടത്തിയില്ല എന്നത് ശരി. പക്ഷെ എന്റെ ക്ലൂവിനു ശേഷമല്ലേ പ്രോഫറ്റ് സോഫ്റ്റ്വേയറിന്റെ പേർ പറഞ്ഞത്?
അപ്പോ എനിക്ക് വേണം പെഗ്ഗ്. (അറ്റ് ലീസ്റ്റ് ആദ്യത്തെ എങ്കിലും എനിക്ക് തന്നെ വേണം.)
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
:)
-സു-
മൊത്തമായും എടുത്തോളൂ, ഞാന്‍ ഷിവാസ് അല്ലാതെ വേറൊന്നും കഴിക്കില്ല. ഇത് റം. ക്ലൂ കിട്ടിയിട്ടൊന്നുമല്ല. റിപ്പിങ്ങ് എനിക്ക് ഇഷ്ടമുള്ള പണിയാ. പപ്പൂസിന്റെ ഡി.വീ.ഡി റൈറ്ററിന്,(ആ കല്യാണം റൈറ്റ് ചെയ്ത റൈറ്ററിന്) എന്റെ ഊഹം ശരിയാണെങ്കില്‍, റീജിയണ്‍ പ്രൊട്ടക്ഷനുണ്ട്.
ഹ ഹ! സൂവേ, ക്ലൂ പെഗ് അര്‍ഹിക്കുന്നു. അംഗീകരിക്കുന്നു. പക്ഷേ, കിട്ടാത്തതിനു കാരണമുണ്ട്! പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ കണ്ടിട്ടില്ലേ? ഇന്നാ, ഒരു കിടിലന്‍ പെഗ്ഗ്! ;-)
പ്രോഫറ്റേ, അതു സ്റ്റുഡിയോയില്‍ നിന്നും കിട്ടിയ അതേ സാധനമാ. അവര്‍ എന്തിന് ഇങ്ങനെ തന്നു എന്നറിയില്ല. അതോടൊപ്പം തന്ന റിസപ്ഷന് ഡിവിഡിക്ക് ഒരു കുഴപ്പവുമില്ല.
ങും... ഷീവാസ് തന്നെ വേണമെങ്കില്‍, ഇന്നാ പിടി. പക്ഷേ, ഇങ്ങനെത്തന്നെ അടിക്കണം. :-)
Post a Comment