Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.

38 comments:

പപ്പൂസ് said...

വടി കൊടുക്കാതെ അടി വാങ്ങിച്ചപ്പോള്‍ പപ്പൂസൊന്നു സ്തബ്ധിച്ചു എന്നതു സത്യം. ഇപ്പോളിതാ, എറിഞ്ഞു തരുന്നു ഒരു വടി. അടിക്കൂ, അടിക്കൂ. :))

ഓ.ടോ: അഭിലാഷങ്ങളേ, നിന്നോടു ചോദിക്കാതെ മംഗീഷയെന്ന പേര് എടുത്തുപയോഗിച്ചു കേട്ടോ. പേറ്റന്റ് വല്ലതുമുണ്ടേല്‍ നമുക്കു രണ്ടു പെഗ്ഗില്‍ പറഞ്ഞു തീര്‍ക്കാമിഷ്ടാ! ;)

അച്ചു said...

ini ethra aTi kittum??...thaenga oTakkunnilla...olakkayumaayi varumpol thaenga kondu varaam..::))

ഇടിവാള്‍ said...

അതു ശരി, രണ്ടും കല്പിച്ചു തന്നെ അല്ലെ പപ്പൂസേ.. എന്തായാലും ആ ഹെല്‍മറ്റ് തലയില്‍ നിന്നും ഊരണ്ടാ ;) ഉപയോഗം വരും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുമ്മാതല്ല അടിദാസെന്ന പേരു വെച്ചത്. എന്നാലും ആ പുട്ടും കടലേം വെറുതേ പോയല്ലൊ എന്നോര്‍ക്കുമ്പോഴാ...

krish | കൃഷ് said...

ഡാ.. മൊട്ടത്തലയാ.. പപ്പൂസേ.. കുടുംബംകലക്കീ..അപ്പോ വീണ്ടും ഓസിയാര്‍ അടിച്ചുതുടങ്ങിയല്ലേ.
ദിന്റെ പാശ്ചാത്തലസംഗീതം മുയുമനും പുടികിട്ടീട്ടോ..

ആ മനേകാ മാഡത്തിന്റടുത്ത് ഒരു കേസ് കൊടുക്കേണ്ടിവരുന്നാ തോന്നണ്.. നാട്ടിലെ പുകില് പോരാണ്ട് കാട്ടിലും കുടുംബം കലക്കാന്‍ തൊടങ്ങീല്ലേ..
എന്തായാലും അടിക്കാന്‍ വടി തന്നതല്ലെ, ന്നാ അങ്ങ് അടിച്ചേക്കാം.. മൊട്ടത്തല മുയുമനും ഇനി മൊഴേ കാണൂ.!!!
:)

ഗീത said...

എറിഞ്ഞുതന്ന വടി എടുക്കുന്നു, ഇതാ അടിക്കുന്നു......കൊണ്ടോളൂ...

അടികമന്റ് : കാല്‍കാശിനു കൊള്ളാത്ത പോസ്റ്റ്!

പക്ഷേ വായിക്കാനെന്തു രസം!!!

മംഗീഷ പുട്ടും കടലയും, ഇഡ്ഡലി സാംബാര്‍, ദോശ ചട്ണി എന്നിങ്ങനെ പല
പോസ്റ്റുകളിടട്ടെ....
എല്ലാത്തിനും കമന്റാന്‍ ഞാന്‍ വരാം...

പപ്പൂസ്, നന്നേ രസിച്ചു.

നിരക്ഷരൻ said...

പപ്പൂസിന്റെ പോസ്റ്റുകള്‍ ഒന്നുവിടാതെ വായിച്ചില്ലെങ്കില്‍ കഥ അറിയാതെ ആട്ടം കാണുന്ന അവസ്ഥയാകും. ബ്ലോഗാങ്കം വായിച്ചിട്ട് അങ്കപ്പുറപ്പാടിന്റെ കാരണം മനസ്സിലാകാതെ അന്തം വിട്ട് ഇരുന്നുപോയ ഗീതാഗീതികളെപ്പോലെ.
കുരങ്ങേഷും, മംഗീഷയും എല്ലാം ആരൊക്കെയോ എന്തൊക്കെയോ ആണല്ലേ ?
ഞാനും കുറെ നേരം അന്തം വിട്ടിരിക്കട്ടെ!!! :-)

ദിലീപ് വിശ്വനാഥ് said...

എനിക്കൊരു ചുക്കും മനസ്സിലായില്ല. പോസ്റ്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി പപ്പൂസിന്റെ എഴുത്തില്‍ കോം‌പ്രമൈസ് ചെയ്യുന്നു. തിടുക്കം വേണ്ട. സമയമെടുത്ത് നന്നായി എഴുതൂ..
പപ്പൂസില്‍ നിന്നും ബൂലോകം ഇതല്ല പ്രതീക്ഷിക്കുന്നത്.

ശ്രീലാല്‍ said...

ഓടാനറിയുന്നതുകൊണ്ട് പപ്പൂസ് രക്ഷപ്പെട്ടു... ഇല്ലെങ്കില്‍ ബൂലോകം വിതുമ്പിയേനെ.. :)

മയൂര said...

പുട്ടും കടലേം വേസ്റ്റാകുന്നത് കണ്ട് കാനനം കയറിപ്പോയി :)

മന്‍സുര്‍ said...

പപ്പൂസേ...

ഇവിടെ പുട്ടും,കടലയുമുണ്ടെന്നാരോ പറഞ്ഞു കേട്ടു അത ഓടി വന്നത്‌.... :))

Sreejith K. said...

ഇതു കലക്കി. രസിപ്പിച്ചു.

വാല്‍മീകീ, താനാളു കൊള്ളാമല്ലോ. ഒരു പോസ്റ്റ് മനസ്സിലായില്ലെങ്കില്‍ ഇതല്ല ഗമ്പ്ലീറ്റ് ബൂലോകം പ്രതീക്ഷിക്കുന്നത് എന്നൊക്കെ പറയുന്നത് കടന്ന കൈ അല്ലേ?

ശ്രീ said...

എന്നാലും ആ പുട്ടും കടലയും കുഴിയിലിട്ടു മൂടിയത് അതിക്രമമായിപ്പോയി.


ഇപ്പ മനസ്സിലായി.... ഈ പപ്പൂസെന്നു പറയുന്നത് കുരങ്ങാണല്ലേ/
[കട:ചന്ദ്രലേഖ]

വിന്‍സ് said...

താന്‍ കൊള്ളാം മോനെ പപ്പൂസെ.... തന്നെ ഒന്നു സപ്പോര്‍ട്ട് പറഞ്ഞതിന്റെ പേരില്‍ ഒരുത്തന്‍ എന്നെ കൂട്ട തെറി പറഞ്ഞു നടക്കുകയാണു. അതും കൂടി പറഞ്ഞു തീര്‍ത്ത് തരണം എന്നു അപേക്ഷിക്കുന്നു. മായാവിയെ തന്നെ ഇറക്കണം അതു തീരണമെങ്കില്‍ :) :) ::)


വാല്‍മീകി അണ്ണാ..... പുള്ളി എഴുതിയ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു, അതും പിന്നെ ബ്ലോഗ് മേറ്റ്സ് എന്ന പോസ്റ്റും അതിനെ തുടര്‍ന്നുണ്ടായ ബഹളവും ഒക്കെ മനസ്സിലാക്കിയാ മതി..... എല്ലാം ഓക്കെ ആവും.

കാര്‍വര്‍ണം said...

പുട്ടും കടലേം.
ഇതരെയോ ഉദ്ദേശിച്ചാണ്,അരെയോ മാത്രം ഉദ്ദേശിച്ചാണ്, ആരെയോ തന്നെ ഉദ്ദേശിച്ചാണ്

പ്രയാസി said...

സന്തോസമായി ഗോപിയേട്ടാ..സന്തോസമായി..:)

പപ്പൂസെ നിന്റെ കഴിഞ്ഞ പോസ്റ്റില്‍ പ്രയാസിയൊന്നു വാളുവെച്ചു..! അതിനു മഹാനായ കുട്ടൂസന്‍ ജി പ്രയാസീടെ പോസ്റ്റില്‍ വന്നു അപ്പീമിട്ടു..!

ആ “അപ്പി” പ്രയാസിക്കു കിട്ടിയ അംഗീകാരമാ..:)

നിന്റെ ഈ പോസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല..;)

കൊച്ചുത്രേസ്യ said...

പപ്പൂസേ ആരോടൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയാന്‍ വേണ്ടീട്ടാണ്‌ ഈ പോസ്റ്റിട്ടതെന്ന്‌ തോന്നിയതു കൊണ്ട്‌ കൂടുതലൊന്നും അഭിപ്രായിക്കുന്നില്ല.. പക്ഷെ ഒരു കാര്യം പറയാതെ വയ്യ.. ആ 'പുട്ടും കടലയും കുഴിച്ചു മൂടി' എന്നുള്ള പ്രസ്താവന പൈശാചികമായിപ്പോയി.. അവരു തമ്മില്‍ വഴക്കുണ്ടാക്കിയതിന്‌ പാവം പുട്ടെന്തു പിഴച്ചു!!'പരാക്രമം പുട്ടിനോടല്ല വേണ്ടൂ' എന്നൊന്നും കേട്ടിട്ടില്ലേ :-(

ശ്രീവല്ലഭന്‍. said...

"പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

പപ്പുസേ, ഇതൊരു ട്രാജഡി കഥയാണല്ലോ! എന്നാലും ഇഷ്ടപ്പെട്ടു!

പൈങ്ങോടന്‍ said...

പപ്പൂസ് വാഴ്‌ക
പപ്പൂസ് വാഴ്‌ക
പപ്പൂസ് വാഴ്‌ക
പപ്പൂസ് വാഴ്‌ക

അണ്ണാ..വിളിച്ച് വിളിച്ച് തൊണ്ട പൊട്ടുന്നു...ഒരുകുടം ഓസീയാറൊഴി :)

പപ്പൂസ് said...

കൂട്ടുകാരാ, പപ്പൂസൊരു വടി തന്നില്ലേ? ഇനിയൊരു ഉലക്ക നിര്‍ബന്ധമായും വേണോ? :)

ഇടിവാളണ്ണാ, ഇല്ലില്ല, ഊരുന്നില്ല. ഉപയോഗമുണ്ട്! :)

പ്രിയേ, പപ്പൂസിന്റെ മൊട്ടത്തലേല്‍ മുഴകള്‍ പൊങ്ങുമ്പോളാണോ പുട്ടും കടലയുമെന്ന ചിന്ത!? :(

കൃഷണ്ണാ, അങ്ങനെ ചെയ്തേക്കല്ലേ, പപ്പൂസിനു കാടിനോടുള്ള ഇഷ്ടക്കൂടുതലു കൊണ്ടല്ലേ അങ്ങനെയൊക്കെ ചെയ്തത്? :)

ഗീതഗീതികളേ, ആദ്യ കമന്റിനു പ്രത്യേക നന്ദി! രണ്ടാമത്തേതിനു വേറേം നന്ദി! :)

നിരക്ഷരേട്ടാ, കുരങ്ങേഷും മംഗീഷയുമൊന്നും ആരുമല്ല. അവരൊക്കെ പപ്പൂസിന്റെ കഥാപാത്രങ്ങള്‍ മാത്രം! സത്യത്തില്‍ എഴുതിക്കഴിഞ്ഞ് പപ്പൂസും കുറച്ചു നേരം അന്തം വിട്ടിരിക്കുകയായിരുന്നു. :)

വാല്‍മീകീ, ക്ഷമിക്കൂ, ഇനി ശ്രമിക്കാം. പോസ്റ്റിന്റെ എണ്ണത്തിനു വേണ്ടിയല്ല. എഴുത്തും വായനയും പപ്പൂസിന്റെ മുഖ്യശീലങ്ങളാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരിക്കും! ഇനി പോസ്റ്റു ചെയ്യുന്നതിനു മുമ്പു സൂക്ഷിക്കാം. :)

ശ്രീലാലേ, ഹ ഹ!

മയൂരാ, അതെ, അറിയാതെ കാട്ടിലൊന്നു കേറിപ്പോയി. :)

മന്‍സൂര്‍ജീ, സോറി. അതു കുഴിച്ചു മൂടി. :(

ശ്രീജിത്തേ, നന്ദി! വാല്‍മീകി ഒരു പൊതു പ്രവണത കണക്കിലെടുത്താണ് പറഞ്ഞത്. പപ്പൂസിനതു മനസ്സിലാക്കാനാവും! :)

ശ്രീയേ, പുട്ടെന്നു കേട്ടാല്‍ തന്നെ അതിക്രമമാ ല്ലേ, കഴിക്കുന്ന കാര്യമായാലും! പപ്പൂസിനെ കുരങ്ങനെന്നു വിളിച്ചോ, കാണുന്നുണ്ട് ഞാന്‍! ;)

വിന്‍സേ, സോറി മോനേ. ആ തെറിവിളി പപ്പൂസും കണ്ടു. കഴിഞ്ഞ പോസ്റ്റില്‍ കുട്ടൂസന്‍ പപ്പൂസിനെ തെറി വിളിച്ചിരുന്നെങ്കില്‍ പപ്പൂസതു ഡിലീറ്റു ചെയ്യുമായിരുന്നില്ല. അതു മറ്റു പലരിലേക്കുമെത്തിയത് പപ്പൂസിനെയും വിഷമിപ്പിച്ചു. വിട്ടു കള. ചുമ്മാ എന്തെങ്കിലും പറയുന്നതാവും. മടുക്കുമ്പോ നിര്‍ത്തിപ്പൊക്കോളും!

കാര്‍വര്‍ണ്ണമേ, അതേ. ഒരാളെയല്ല രണ്ടു പേരെ ഉദ്ദേശിച്ചാണ്. ഭക്ഷ്യമന്ത്രിയെയും കൃഷിമന്ത്രിയെയും. :)

പ്രയാസീ, ക്ഷമിക്കണ്ണാ... പപ്പൂസും കണ്ടു കുട്ടൂസന്റെ പ്രയത്നങ്ങള്‍! എന്തിനിതൊക്കെ എന്നു പപ്പൂസിനും മനസ്സിലാകുന്നില്ല. പരസ്പരമുള്ള തെറിവിളിയും പഴിചാരലും ഒന്നുമില്ലെങ്കില്‍ ബൂലോഗം കുറേക്കൂടി നന്നായേനെ. തമ്മില്‍ യാതോരു പരിചയമോ വൈരാഗ്യമോ ഇല്ലാത്തവരൊക്കെ എന്തിനിങ്ങനെ പഴി ചാരുന്നു! പ്രയാസിയുടെയും വിന്‍സിന്റെയും പോസ്റ്റിലെ കമന്റുകള്‍ കണ്ട് കൂടുതല്‍ വേദനിച്ചത് പപ്പൂസിനാണ്. പപ്പൂസ് കാരണം മാത്രമാണല്ലോ ഇതൊക്കെ എന്നോര്‍ത്ത്. വെറുതെ വിട്ടേക്കു. പതിയെ നിര്‍ത്തിയേക്കും! പോസ്റ്റ് ഇഷ്ടമായില്ലെങ്കില്‍ വിട്ടേക്കണ്ണാ. നമുക്കു അടുത്ത തവണ നന്നാക്കാന്‍ ശ്രമിക്കാം! :)

കൊച്ചേ, ഫിലോസഫിയല്ല, ഫാക്ട്: പുട്ടിന് സംസ്കരിക്കപ്പെടാനാണ് യോഗം. അതു ജന്മനിയോഗമാണ്. ഒന്നുകില്‍ ആരുടെയെങ്കിലും വയറ്റില്‍ ഭക്ഷണമായി, പഴകിയാല്‍ ചെടിച്ചട്ടിയില്‍ വളമായി, പൂത്താല്‍ കുപ്പത്തൊട്ടിയില്‍ മാലിന്യമായി! അതു പോലെ വഴക്കിനിടയില്‍ പെട്ടാല്‍ മണ്ണിനടിയില്‍ ഒരു വിക്ടിമായി! ജന്മനിയോഗം തിരുത്താനാവുന്നതല്ലല്ലോ! ക്ഷമിക്കൂ... :(

മൊത്തം ട്രാജഡിയാണ് ശ്രീവല്ലഭേട്ടാ... ഇഷ്ടപ്പെട്ടതിനു നന്ദി! :)

പൈങ്ങോടരേ, ഓസീയാറു രണ്ടു കുടം തരാം ഈ വിളി നിര്‍ത്തിയാല്‍! :)

ഞാനുമൊഴിക്കട്ടെ ഒന്ന്!

സജീവ് കടവനാട് said...

u? s

kuttoosan said...
This comment has been removed by the author.
kuttoosan said...

എടൊ പപ്പൂസ്സെ താനിങ്ങനെയൊരു മണ്ണുണ്ണിയായൈപ്പോയല്ലൊ..!
തനിക്കു കുറച്ചു കഴിവുണ്ടെന്നാ കരുതിയത്
കഷ്ടം
കുറച്ചു തുടക്കക്കാരുടെ മൂടും താങ്ങി നടക്കാന്‍ നാണമില്ലെ തനിക്ക്..!
മതിയൊ!?

സജീവ് കടവനാട് said...

കുട്ടൂസാ എന്തിനു വേണ്ടിയാ ഇത്? നിങ്ങളുടെ ഭാഷയില്‍ അഹങ്കാരത്തിന്റെ ധ്വനി ശ്ശി കുറവാട്ടോ. നു

Anonymous said...

എടാ കുട്ടൂസാ നിനക്കെന്തിന്റെ കേടാണ്.എടാ പുതിയവരല്ലേടാ മൂത്ത് മുതുക്കടിച്ച് പഴയവരാകുന്നത്.ഇങ്ങേരു പുതിയവരുടെ മൂടു താങ്ങിയാല്‍ നിനക്കെന്താ ചേതം
മരിയാദക്ക് അടങ്ങി ഒരു മൂലേല്‍ എങ്ങാനും ഇരിക്കാന്‍ നോക്ക്.വെറുതെ ബ്ലോഗില്‍ അലമ്പുണ്ടാക്കണ്ട.മായാവി ഇപ്പം രണ്ടാ അറിയാമല്ലോ നിനക്ക്.ഒന്ന് ബാലരമേലേതും പിന്നെ സിനിമേലതും
അപ്പ പറഞ്ഞപോലെ

അഞ്ചല്‍ക്കാരന്‍ said...

കൊടുത്തും അതിലേറെ കൊണ്ടും പപ്പൂസ് ബൂലോകത്ത് നിറഞ്ഞ വായനയാവുകയാണ്. അഭിനന്ദനങ്ങള്‍...

Mr. K# said...

പോസ്റ്റ് അങ്കട് ഗുമ്മായില്ലാല്ലേ? :-)

അഭിലാഷങ്ങള്‍ said...

ഡിയര്‍ പപ്പൂസ്,

നോ ഇഷ്യൂസ്...

ബട്ട് മിസ്റ്റര്‍ പ്പൂസ്, മംഗീഷ യുടെ പെറ്റന്റ് നിനക്ക് അനുവദിച്ചുതന്നുകൊണ്ടുള്ള ഒരു ഇ-മെയില്‍ pappoos_motta@emailidariyilla.com ലേക്ക് അയച്ചിരുന്നല്ലോ. കിട്ടിയില്ലേ?

ങാ, പിന്നെ, അതിന്റെ പ്രതിഫലമായി ഓസീയാറും പൂസീയാറുമൊന്നും വേണ്ട! അതൊക്കെ എട്ട് കുപ്പിയടിച്ചാല്‍ പോലും എനിക്കൊക്കെ പച്ചവെള്ളം കുടിച്ച ഫീലിങ്ങ്സേ ഉണ്ടാവൂ..! അതൊക്കെ ചിന്ന പയ്യന്‍സിനുള്ള ഐറ്റംസ് അല്ലേ?

ഞമ്മക്കൊക്കെ അപാര കപ്പാസിറ്റിയും, കപ്പാസിറ്റിവിറ്റിയും, കപ്പാസിറ്റിവിറ്റിക്കുറ്റിയുമൊക്കെയാണപ്പാ..! :-)

അതോണ്ട്, അതിന്റെ കാശ് എത്രയാന്ന്വച്ചാ എന്റെ ICICI (Inganeyum Chuluvil Income Chilavillaathe Iskkaam) Bank a/c യിലേക്ക് എത്രയും പെട്ടന്ന് ട്രാന്‍ഫര്‍ ചെയ്യുക.

(ഇവിടെ DSF തുടങ്ങി, അല്പം ച്ക്ക്‍ളി ആവശ്യമുണ്ടേയ്..)

കേഷ്, a/c യില്‍ കൃഡിറ്റാവുന്നതും നോക്കി കണ്ണില്‍ മണ്ണണ്ണയുമൊഴിച്ച് ഞാന്‍ കാത്തിരിക്കുകയാണ്...

അപ്പോ പറഞ്ഞപോലെ
ഞാനിപ്പോ പോണു...

വീണ്ടും സന്ധിവേദന വരേക്കും ആവണക്കെണ്ണാ...

ഐ മീന്‍..

വീണ്ടും സന്ധിക്കും വരേക്കും വണക്കമണ്ണാ...

:-)

Anonymous said...

പപ്പൂസേ,, പോസ്റ്റ് കൊള്ളാം... ഒരു പപ്പൂസ് റ്റച്ച് ഒക്കെയുണ്ട്..

ഓ.ടോ... (പപ്പൂസിനോട് മാപ്പ് ചോദിക്കുന്നു)

വിന്‍സ്.. എന്തൊക്കെ പറഞ്ഞാലും ഇത്തിരി തെറിവിളി കണക്ക് പറഞ്ഞ് വാങ്ങിയതാണ്.

"നീ എന്തു കോപ്പാ ബ്ലോഗില്‍ ചെയ്തിട്ടുള്ളത്??? കൊല്ല പീടികയിലോ?? നീ കൊല്ലനാവാനെ വഴിയുള്ളു, അല്ലേലും ഈ ഐ ആര്‍ ഡി പ്പികള്‍ക്കും, ചോന്മാര്‍ക്കും, കൊല്ലന്മാര്‍ക്കും മറ്റുള്ളവര്‍ മറ്റുള്ളവരെ കുറിച്ച് നാലു നല്ലത് പറയണത് കേട്ടാല്‍ ചോറി വരും."

ഐ, ആര്‍. ടി.പിക്കാര്‍കും ചോവോന്മാര്‍ക്കും കൊല്ലന്മാര്‍ക്കും മറ്റുള്ളവര്‍ മറ്റുള്ളവരെ കുറിച്ച് നാലു നല്ലത് പറയണത് കേട്ടാല്‍ ചോറി വരും. ഇത് എന്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാ എന്ന് പറഞ്ഞാല്‍ കൊള്ളാം..

ഞാന്‍ ഒരു ചോവോന്‍ ആയത് കൊണ്ട് ചോദിക്കുകയാ.. വിന്‍സിന്റെ മാന്യത എന്തെന്നു മനസ്സിലാക്കുന്നു.

പ്രയാസി said...

ഡാ..മൊട്ടേ..
നീയെന്നോടു ക്ഷമാപണം നടത്തണാ..
അതിനു നീയെന്തു ചെയ്തു..!?
കുട്ടൂസന്‍ വ്യക്തികളെ പേരെടുത്തു വിമര്‍ശിച്ചപ്പോള്‍ ഞാനും മോശമായി പ്രതികരിച്ചു..അതു കൊണ്ടല്ലെ അയ്യാളെന്നെ ചീത്ത വിളിച്ചത്..
അതു സാരമില്ല..
നിന്റെ പോസ്റ്റില്‍ നിന്നും ഞങ്ങള്‍ ഒരു പാടു പ്രതീക്ഷിക്കുന്നുണ്ട്..കേട്ടൊ!..:)

ഓ:ടോ: ഇനി മേലില്‍ നീ പുട്ടിനെക്കുറിച്ചെഴുതരുത്! ആ കൊച്ചു ജോലിക്ക് പോലും പോകാതെ ഇവിടെ കറങ്ങി നില്‍ക്കുന്നു..:)

നവരുചിയന്‍ said...

പുട്ടും കടലേം ആയതു കൊണ്ടു ഞാന്‍ ഷെമിച്ചു . വല്ല പുട്ടും പോത്ത് ഇറച്ചിം ആയിരുന്നേല്‍ . ..... ഹൊ എനിക്ക് ആലോചികാന്‍ പോലും വയ്യ .......
പപ്പുസെ കഥകള്‍ ഇങ്ങനെ വന്നോട്ടെ .... ഗുണോം ദോശോം നോകി ഇരുനാല്‍ പോസ്റ്റിങ്ങ്‌ ഒന്നും നടകൂല .....

Pongummoodan said...

ഒന്നേയുള്ളൂ നമ്മുടെ ലക്ഷ്യം " ഒ.സി.ആര്‍ അത്‌ ഒ.സി. ആര്‍"

പപ്പൂസേ ചീയേഴ്സ്‌.

- മറ്റൊരു ഒ.സി. ആര്‍ ഫാന്‍ :)

താരാപഥം said...

ഈ ഒ.സി.ആര്‍. ന്റെ പഴക്കം എത്രയുണ്ട്‌. വെറുതെ ഒന്ന് അറിയാനാ. ബൂലോക ജാമ്പവാന്മാര്‍ ഉണ്ടെന്നു കേള്‍ക്കുന്നു, ഇപ്പോള്‍. എന്തായാലും കലക്കുന്നുണ്ട്‌. തൃശ്ശുര്‍ പൂരത്തിന്‌ പൊട്ടണ അമിട്ടും ഗുണ്ടും അന്ന് കാലത്ത്‌ ഉണ്ടാക്കിയ ഉഴുന്നു വടയല്ല എന്ന് എല്ലാവര്‍ക്കും അറിയാം.
വിഷയത്തില്‍നിന്ന് മാറി : പോസ്റ്റിലും കമന്റിലും ജാതിപ്പേര്‍ വിളിച്ചുള്ള കളിയാക്കല്‍ ഒഴിവാക്കുന്നതല്ലെ നല്ലത്‌. അത്‌ സമൂഹത്തിനെ ബാധിക്കും. ഓരോരുത്തര്‍ക്കും ഓരോ പേരുണ്ടല്ലോ അതു പോരെ. വേണമെങ്കില്‍ അവന്റെ മൂക്ക്‌ വരച്ചിട്ട്‌ ധൈര്യമുണ്ടെങ്കില്‍ ചവിട്ടിത്തേക്ക്‌.

പപ്പൂസ് said...

താരാപഥം, ജാതി എന്ന വാക്കു കേള്‍ക്കുമ്പോള്‍ ജാതിക്ക എന്ന കായയിലധികം ആലോചിക്കാത്ത ഒരാളാണ് ഞാന്‍! മനുഷ്യന്‍ എന്നതിലല്ലാതെ ഒരു ജാതീലും മതത്തിലും ആരേയും കുരുക്കി ചിന്തിക്കാത്ത ഒരാള്‍. എക്സാം ഫീസടക്കാന്‍ മതമേതെന്ന് ആപ്ളിക്കേഷനില്‍ എഴുതണം എന്നു പറഞ്ഞതിന് പ്രിന്‍സിപ്പാളിനോടു കലഹിച്ച് യൂണിവേഴ്സിറ്റി കേറി പരാതിപ്പെട്ടിട്ടുണ്ട് ഞാന്‍! ഇത്രേം പറഞ്ഞത് മുകളിലെഴുതിയ ജാതിസംബന്ധമായ കാര്യങ്ങളോടൊന്നും എനിക്കൊരു താല്‍പര്യവുമില്ല എന്നു കാണിക്കാന്‍ മാത്രം.

മുകളില്‍ അദ്ദേഹം കുറിച്ചിട്ടു പോയത് വിന്‍സിനോടുള്ള ഒരു വിയോജനക്കുറിപ്പാണ്. അതു മാനിച്ച് അവിടെ നിലനിര്‍ത്തുന്നു എന്നു മാത്രം. ആരുടെയെങ്കിലും വികാരത്തെ ആ കുറിപ്പ് ഹനിക്കുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടില്ല. തോന്നിയാല്‍ എടുത്തു കളയാന്‍ ഒരു മടിയുമില്ല!

പഴക്കത്തിന്റെ കാര്യം. അധികമൊന്നുമില്ല താരാപഥം, ഓസീയാറിന് രണ്ടര മൂന്നു മാസം പഴക്കമേയുള്ളു. ഒഴിക്കണ നേരത്തിനും കോലത്തിനുമനുസരിച്ച് വീര്യം കൂടീം കുറഞ്ഞുമിരിക്കും! ;-)

G.MANU said...

ക്ലോഗ്, കവിത..ഹഹ
പപ്പൂസേ അനക്ക് ഭാവിയുണ്ട്...കസറൂ

താരാപഥം said...

പപ്പൂസ്സേ,
താങ്കള്‍ പറഞ്ഞപോലെ ജാതി എന്നെ സംബന്ധിച്ച്‌ ഒരു വലിയ പ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല. ഞാന്‍ സൂചിപ്പിച്ചില്ലെ, സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ തമ്മില്‍ തല്ലുകൂടിയാല്‍ അത്‌ ഇല്ലാതാക്കുന്നതിനുപകരം കൂട്ടുകാര്‍ രണ്ടുപേരുടെയും മൂക്ക്‌ വരച്ച്‌ അത്‌ മായ്ക്കാന്‍ ധൈര്യമുള്ളവനെ വെല്ലുവിളിക്കും. നിലത്ത്‌ വരച്ച മൂക്ക്‌ മായ്ച്‌ അടി വീണ്ടും തുടങ്ങും. അതില്‍ ഒരാള്‍ വിജയിക്കണം അതാണ്‌ കാണികള്‍ക്ക്‌ വേണ്ടത്‌. സംയമനം, സമാധാനം എന്നതിനെക്കുറിച്ച്‌ ചിന്തിക്കുകപോലുമില്ല. ബാലമനസ്സുള്ളവരെ മൂഢന്മാര്‍ എന്ന് ആക്ഷേപിക്കുന്നത്‌ ഇതുകൊണ്ടൊക്കെയാവാം. ഹിന്ദുമതം എന്ന ഒന്ന് ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കിയ കാലത്ത്‌ എസ്‌. എസ്‌. എല്‍. സി. ബുക്കിലെ റിലീജിയന്‍ ------ എന്നുള്ളിടത്ത്‌ (ഭാരതീയന്‍) എന്നെഴുതാന്‍ കഴിയുമോ എന്ന് ഞാനും അന്വേഷിച്ചിരുന്നു. സാധിക്കില്ലെന്ന് മനസ്സിലായി. ഹിന്ദു എന്ന ഒരാള്‍ ഉണ്ടാക്കിയതല്ല ഹിന്ദുമതം എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്തവിധം പലതരം പൂട്ടുകളിട്ടു പൂട്ടിയിരിക്കയാണ്‌. അന്തോണിയേട്ടന്‍ ആത്മഹത്യ ചെയ്യാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട്‌ സുപ്രീം കോടതിവരെ പോയതാണ്‌. അവസാനം നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം തൂങ്ങിമരിച്ചു.

പപ്പൂസ് said...

താരാപഥം - മൂക്കിന്റെ കഥ എനിക്കു പുതിയതാ ട്ടോ. അത് ആദ്യത്തെ കമന്റില്‍ പറഞ്ഞപ്പോ മനസ്സിലായില്ല. ;)

Sethunath UN said...

ഹൂശ്!
പപ്പൂസ് എന്താ ഒരു പ്രകടന‌ം!
:)