Friday, November 7, 2008

നീ പോഡേയ്...

ചിലപ്പോഴൊക്കെ മനസ്സ് എന്നെ വെറുതെ നോക്കി ചിരിക്കും.

നോക്ക്, നിന്നെ ഞാനെത്ര വട്ടു കളിപ്പിക്കുന്നുവെന്ന്.

മനസ്സിനോടു മറുപടി പറയാന്‍ പലപ്പോഴും ഭയമാണ്. ഇരുട്ടത്തിരുന്ന് കണ്ണു പൊത്തിക്കളിക്കുന്നതു പോലെ അസ്വസ്ഥാജനകമായ ഒരു അവസ്ഥ. ഒറ്റക്ക് ജീവിക്ക്, ഒറ്റക്ക് മരിക്ക് എന്നൊക്കെ പലപ്പോഴും പറയാന്‍ ഞാനാഞ്ഞതാണ്. ക്രൂരമായ പരിഹാസത്തോടെ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ തടഞ്ഞു കിടക്കുന്നു.

ഇടക്ക് മനസ്സെന്നോട് കളിതമാശകള്‍ പറയാറുണ്ട്. ലോകത്തേറ്റവും മിനുസ്സമുള്ള പ്രതലമേതാണെന്നു ചോദിച്ചപ്പോള്‍, പച്ചപ്പയറു പൊളിച്ചെടുത്ത പയറുമണിയോളം എന്തുണ്ടെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സുതാര്യമായ മാര്‍ബിള്‍ കഷണവും ലാവണ്യത്തിന്‍റെ നിര്‍‌വചനമായ സ്ത്രീശരീരവും ചിത്രങ്ങളായി കാണിച്ച് മനസ്സെന്നെ വിരട്ടിയോടിച്ചു.

തക്കാളിക്ക് വില മുപ്പത്തഞ്ച്, പച്ചമുളകിന് നാല്പത്തഞ്ച്, പിടിച്ചുപറിക്കാര്‍ എനിക്ക് എന്‍റെ തന്നെ ലോകം വില്‍ക്കുമ്പോള്‍, കണ്ടുമറിഞ്ഞും ഞാനെന്തിനിവിടെ നില്‍ക്കണമെന്ന് ചോദിച്ചു പോയി. മനസ്സൊന്നും മിണ്ടിയില്ല. വീടിനു പിന്നാമ്പുറത്തെ മണ്ണില്‍ ഇതൊക്കെ ഞാന്‍ വിതച്ചാലും വിളയുമല്ലോ.

പത്രം, കേബിള്‍, വൈദ്യുതി, ടെലഫോണ്‍, ഇന്‍റര്‍നെറ്റ്, ബ്ലോഗ് ഇത്യാദി ലോഗോകള്‍ കാണിച്ച് മനസ്സെന്നെ വിരട്ടി നോക്കി. സമ്പത്തെന്ന സങ്കല്പത്തിനു മുകളില്‍ ലോകം കെട്ടിപ്പൊക്കിയ കൊട്ടാരത്തിന്‍റെ അടിക്കല്ലിളകിയെന്ന് ഞാന്‍ കളിയാക്കി. ഇന്‍സ്റ്റന്‍റ് മെസ്സേജും ഇമ്മീഡിയറ്റ് കമ്യൂണിക്കേഷനും ഫില്‍റ്റര്‍ കാപ്പിയും കട്‌ലറ്റ് ബര്‍ഗറും ഇല്ലാത്ത ലോകമാണ് സമാധാനപരമെന്ന് ഞന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. നിന്‍റെ വീടിനു പിന്നാമ്പുറത്ത് അരി വിളയുമോ, വസ്ത്രം വിളയുമോ, തുകല്‍ വിളയുമോ, ചായ വിളയുമോ, മദ്യം വിളയുമോ എന്നിങ്ങനെ പേമാരി കണക്കിന് മനസ്സ് ചോദ്യങ്ങളെറിഞ്ഞു. ഞാന്‍ തളര്‍ന്നു.

പണവും സമ്പത്തുമെല്ലാം എന്‍റേതും അവന്‍റേതുമല്ലെന്ന് ആരുടേതുമല്ലെന്ന് എനിക്കറിയാം. എല്ലാമെറിഞ്ഞു കളഞ്ഞ്, ഞാന്‍ കാട്ടില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി. കാട്ടിലെന്തുണ്ട് നിനക്കു തിന്നാന്‍ ബാക്കിയെന്ന് മനസ്സ്. രേഖകളും കാര്‍ഡുകളും കടലാസുകളും നഷ്ടപ്പെട്ടാല്‍ നീ ഈ ഭൂമുഖത്ത് ജീവിക്കുന്ന, മരണം ഏതു നിമിഷവും തേടിയെത്താവുന്ന ഒരു സങ്കല്പം മാത്രമായി ഒടുങ്ങുമെന്ന് മനസ്സെനിക്ക് താക്കീത് നല്‍കി. അടവുകളുടെയും കുടിശ്ശികകളുടെയും തടങ്കലില്‍ നീ നിന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന് അവനെന്നെ സെന്‍റിയാക്കി.

നമുക്കു വാക്കുകളിലെ അര്‍ത്ഥവും ശബ്ദവുമെന്ന പോലെ ഒന്നായി ജീവിച്ചു കൂടെ? കഴിയില്ലെന്ന് മനസ്സു തറപ്പിച്ച് പറഞ്ഞു. എങ്കില്‍ നമുക്കൊറ്റക്കൊറ്റക്കു ജീവിക്കാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. മനസ്സു ചിരിച്ചു. ഞാനൊറ്റക്കു ജീവിച്ചേക്കാം, നിനക്കതിനും കഴിയില്ലല്ലോ.

നീ പോഡേയ്, ഞാനെന്നെത്തന്നെ കൊന്നു കളഞ്ഞു. മനസ്സ് മാത്രമായി ജീവിക്കുന്നു.

14 comments:

പപ്പൂസ് said...

ഈ പുകവലി നിര്‍ത്താന് എന്താണൊരു വഴി?

പൈങ്ങോടന്‍ said...

നല്ലൊരു ചെക്കനായിരുന്നു.
ഓസിയാറടിച്ചു പ്രാന്തായിപ്പോയല്ലോ

പ്രയാസി said...

"ലോകത്തേറ്റവും മിനുസ്സമുള്ള പ്രതലമേതാണെന്നു ചോദിച്ചപ്പോള്‍, പച്ചപ്പയറു പൊളിച്ചെടുത്ത പയറുമണിയോളം എന്തുണ്ടെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു"

പച്ചക്കള്ളം..! അതു നിന്റെ തല തന്നാ..

ഓടോ: പുകവലി നിര്‍ത്താന്‍ പ്രത്യേകിച്ചു മാര്‍ഗഗമൊന്നുമില്ല, വലിവു വരുമ്പൊ താനെ നിര്‍ത്തിക്കോളും..:)

Tomkid! said...

മൊത്തം കണ്‍ഫ്യൂഷനായല്ലോ...

she said...

വലിച്ചത് ഗഞ്ചാവായിരിക്കും അല്ലേ?

Unknown said...

ഈ മനസ്സങ്ങനെയാ ചിലപ്പോ ചിന്തിപ്പിച്ച് കൊന്നു കളയും

ഉപാസന || Upasana said...

അറ്റാക്ക് വരുമ്പോ നിര്‍ത്താന്‍ തോന്നും അണ്ണാ‍ാ
:-)
ഉപാസന

sreeni sreedharan said...

നിര്‍ത്തല്ലേ മച്ചൂ. ;)

ഗുരുജി said...

ഈ കൊച്ചനിതെന്നാ പറ്റിയോ ആവോ...ആ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ പ്രയാസി അണ്ണന്റെ കമന്റ് !!!

എതിരന്‍ കതിരവന്‍ said...

Did you read my story "sugaathriNi"?

മാണിക്യം said...

“രേഖകളും കാര്‍ഡുകളും കടലാസുകളും നഷ്ടപ്പെട്ടാല്‍
നീ ഈ ഭൂമുഖത്ത് ജീവിക്കുന്ന, മരണം ഏതു നിമിഷവും തേടിയെത്താവുന്ന ഒരു സങ്കല്പം മാത്രമായി ഒടുങ്ങുമെന്ന്”
ഒരു സത്യം ! നല്ല കഥ.... .. ആശംസകള്‍!

പാമരന്‍ said...

kidu thanne annaa.. chelappam lavane angngu thattaan thonnippokum!

ബയാന്‍ said...

ഒന്നടങ്ങിയിരിക്കുന്നുണ്ടോ... പപ്പൂസ്, താങ്കളോടല്ല.