അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,
നേര്‍ത്ത കല്ലോലങ്ങളില്‍ മാദചുംബനം തൊട്ടെന്‍
ഓട്ടുകല്‍ തെന്നിത്തെന്നി മരണം തേടുന്നിടം.
പുഞ്ചിരിപ്പൂക്കള്‍ പറിച്ചിക്കരേക്കെറിഞ്ഞെന്‍റെ
നെഞ്ചകക്കോലായയില്‍ ചമ്മറം പടിഞ്ഞവള്‍
ഏഴരസ്സന്ധ്യാനേരം ഏറുകണ്‍ കളിച്ചെന്‍റെ
കേവലം (?) കൈലിക്കുത്തില്‍ പിടിച്ചു വലിച്ചപ്പോള്‍
നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,
മലര്‍ന്നപ്പോള്‍...?!?!
മലര്‍ന്നപ്പോള്‍...????
.....................
ഷാപ്പിലെ ഗോപാലേട്ടന്‍ പാട്ടയില്‍ വെള്ളം കോരി
പാരുന്നൂ, നാലാള്‍ ചേര്‍ന്നെന്‍ കാലുകള്‍ തിരുമ്മുന്നൂ,
"ഓസീയാറടിച്ചടിച്ചോടിയാ ചാണക്കുഴീല്‍
വീണതാണിവന്‍, ഭാഗ്യം, ശ്വസിക്കുന്നുണ്ടിപ്പോഴും!"
Tuesday, October 28, 2008
Subscribe to:
Post Comments (Atom)
12 comments:
ഠപ്പേ.............
എടാ മൊട്ടേ.. നീയെവിടാ..!?
“നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,
മലര്‍ന്നപ്പോള്‍...?!?!
മലര്‍ന്നപ്പോള്‍...????“
കലക്കീടാ.. എപ്പോഴാര്‍ന്നു സംഭവം..:)
"അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,"
കലക്കി പപ്പൂസേ.. ഒരു രണ്ടെണ്ണം കൂടി പിടിപ്പിച്ചിട്ട് ഇതങ്ങു സീരിയസ്സായി എഴുതിക്കൂടാരുന്നോ?
ദേ ഗുല്‍മോഹനൊരു സംശയം...http://maramaakri.blogspot.com/2008/10/blog-post.html?showComment=1225197300000#c7735410903528136122
എനിക്കും അതില്ലാതില്ല :)
നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,
ഇങ്ങനെ എഴുതീല്ല്ലേലെ അദ്ഭുതമുള്ളൂ :)
aha vanno evidarunnu kure nal ayallo kandittu
thanthoyam
ഓസീയാറില്‍ - നീന്തിയും മുങ്ങാകുഴി മാന്തിയും പുഴവെള്ളം മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും.....
ഓസീയാറ്റിലെ കലക്കവെള്ളത്തില്‍ നീന്തിയാല്‍ ഇങ്ങ്നാല്ലേ.
കൊള്ളാം.
ഇത് കൊള്ളാല്ലോ
അടിപൊളി, പപ്പൂസേ, അടിപൊളി!
എവിടായിരുന്നു ചക്കരേ ?
hahaha amittu pole amarnnu katthi oru pottal :)))
പ്രയാഴ്യേ, ഞാനിവിഴൊക്കെ...ത്തന്നുണ്ടിഷ്ടാ... :-)
പാമര്‍സ്... രണ്ടെണ്ണം കൂടെ പിടിപ്പിച്ചിരുന്നേല്‍ ആ കുഴീന്നെടുത്ത് വേറെ കുഴീലേക്കിടേണ്ടി വന്നേനെ. ;-)
ജിഹേഷേയ്... സത്യം പറഞ്ഞാ, എനിക്കും സംശയങ്ങളില്ലാതില്ല! :-)
പ്രിയാ, ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലേ ഉള്ളൂ... അകത്താരാ മോന്‍! :-)
കാര്‍വര്‍ണം, വളരെ സന്തോഷം... :-)
ക്രിഷണ്ണാ... :-)
ലക്ഷ്മീ... :-)
ഉമേഷണ്ണാ.... :-)
ശ്രീലാലേ, ദാ വടെ, ഗോപാലേട്ടന്‍റെ ഷാപ്പില്... :-)
ഗുപ്തേഷ്, ദീപാവലീടെ ഹാങ്ങോവറീലാ? :-)
താങ്ക്സുകളു... :-D
പോസ്റ്റ് കലക്കി..കമന്റ് നു കൊടുത്ത മറുപടി..അതിലേറെ കലക്കി.
Post a Comment