കൂര്‍ത്തു മൂര്‍ത്ത
ഒരു സൂചിയായിരുന്നു,
കണ്ടാല്‍ കണ്ണു മരിക്കുന്ന
വെളിച്ചമായിരുന്നു,
മുട്ടിയാല്‍ ചോര വീഴ്ത്തുന്ന
മുനമ്പായിരുന്നു.
കഷ്ടപ്പെട്ട്,
ഞെരിഞ്ഞു പിരിഞ്ഞ്
അറ്റം മുറിഞ്ഞ്
തുപ്പലില്‍ നനഞ്ഞാണ്
നൂല്
കുഴലു കടന്നെത്തിയത്.
എന്നിട്ടെന്തായി...
നൂലു വലിക്കുന്ന വട്ടത്തില്‍
സൂചിയുടെ ആത്മാവ് ഞെരിപിളിയുന്നു,
തുളക്കുന്ന തുളകളിലെല്ലാം
നൂല് ഒളിഞ്ഞു കയറുന്നു,
തളര്‍ന്ന് തല ചായ്ക്കുമ്പോള്
നൂലതിനെ ചുറ്റിവരിയുന്നു
അത്ര വേഗം പൊട്ടുന്നതല്ലല്ലോ
ഇന്ത്യയില്‍ കെട്ടിയ നൂല്,
ജീവിതം നെയ്യാം.
7 comments:
വെറുതെ ;-) അവള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ല!
enthuva anna ithu??
പപ്പുവണ്ണാ. ബുജിയായി അല്ലേ? :-(
അതോ ഓസീയാറിന്റെ എഫക്ടാണോ?
കവിത ഒന്നു മിനുക്കാനുണ്ടെന്ന് തോന്നിയെങ്കിലും ആശയം സൂപ്പര്‍. :)=
:-)
കൊള്ളാം :)
സൂപ്പര്‍ :)
Post a Comment