Tuesday, February 24, 2009

മനുഷ്യന്‍ എന്ന ലൈംഗികജീവി

മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ മൈതാനത്തിലെ ചീനിമരച്ചോട്ടില്‍ അന്യോന്യം പാവാട പൊക്കി നോക്കി കളിയാക്കി, ചിരിച്ച് ഓടിക്കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടികളോടു തോന്നിയ നിറമേറിയ വികാരങ്ങളാണ് ലൈംഗികതയെക്കുറിച്ചുള്ള ഏറ്റവും പഴയ ഓര്‍മ്മ. അച്ഛനമ്മമാര്‍ക്ക് ഗുണദോഷിക്കാം, ശാസിക്കാം, പിച്ചാം, തല്ലാം, അതിനെക്കുറിച്ച് ആലോചിക്കുന്നത്, അവിടെ തൊടുന്നത് ഒക്കെത്തന്നെ അക്ഷന്തവ്യമായ പാപമാണെന്നും ദൈവകോപമുണ്ടാവുമെന്നും വിരട്ടാം, അധികമായാല്‍ ചുക്കുമണി ചെത്തിക്കളയുമെന്ന് വരെ ഭീഷണിപ്പെടുത്താം. പക്ഷേ ആ ആറാംവയസ്സില്‍ത്തന്നെ കുഞ്ഞു ട്രൌസറിനുള്ളില്‍ അനക്കം വച്ചു തുടങ്ങുന്ന ഉദ്ധാരണത്തെ പിടിച്ചു കെട്ടാന്‍ ഈ ശക്തികള്‍ക്കൊന്നും കഴിവില്ലെന്നതിന്‍റെ തെളിവുകളാണ് ഇന്നു ജീവിച്ചിരിക്കുന്ന ഓരോ ജീവിയും. കൂട്ടുകാരിയുടെ പാവാട പൊക്കി നോക്കി ’അയ്യേ’ എന്ന് കളിയാക്കിച്ചിരിക്കുമ്പോള്‍ ആ പെണ്‍കുട്ടികളും ഗോപ്യമായ ഈ പ്രവൃത്തിയുടെ ഗൂഢാനന്ദങ്ങള്‍ തിരയുകയായിരുന്നിരിക്കണം.

ആറാംക്ലാസ്സില്‍ വച്ചായിരുന്നെന്നു തോന്നുന്നു, ആദ്യത്തെ രതിമൂര്‍ച്ഛ (ഇങ്ങനെ തന്നെയല്ലേ എഴുതുക? :-))! ഒരു മൂര്‍ച്ചയേറിയ അനുഭവം തന്നെയായിരുന്നു അത്. ആദ്യത്തെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഏക വായനാനുഭവം ’ഇലവന്‍ മിനുറ്റ്‍സി’ല്‍ പൌലോ കൊയ്‍ലോ എഴുതിയിട്ടതു മാത്രമാണ്.

-------
She began touching it and found that she couldn't stop; the feelings provoked were so strong and so pleasurable, and her whole body - particularly the part she was touching - became tense. After a while, she began to enter a kind of paradise, the feelings grew in intensity, until she noticed that she could no longer see or hear clearly, everything appeared to be tinged with yellow, and then she moaned with pleasure and had her first orgasm.

Orgasm!

It was like floating up to heaven and then parachuting slowly down to earth again. Her body was drenched with sweat, but she felt complete, fulfilled and full of energy.

Eleven Minutes - Paulo Coelho -----

ഇതൊരു പെണ്ണിന്‍റെ അനുഭവമായതു കൊണ്ടാണോ, കൊയ്‍ലോയുടെ അനുഭവങ്ങളും സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായിരുന്നതു കൊണ്ടാണോ എന്നറിയില്ല, ഇതായിരുന്നില്ലല്ലോ അത് എന്നായിരുന്നു തോന്നല്‍. സര്‍വ്വനാഡികളും തളര്‍ന്ന്, കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയത്... ലിംഗത്തിലനുഭവപ്പെട്ട കഠിനമായ വേദന തിരുമ്മിയകറ്റാന്‍ നോക്കുമ്പോഴാണ് ആ വഴുവഴുപ്പ് കയ്യിലൊട്ടിയത്. ഭയന്നു പോയി. ചെയ്തു പോയത് കനത്ത അപരാധമാണെന്ന് മരിച്ചു വിശ്വസിക്കേണ്ടി വന്നു. ഇനി ഈ സാധനം കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നു വരെ കരുതി. മൂത്രമൊഴിക്കാന്‍ മുട്ടി. അസാദ്ധ്യമായൊരു പുകച്ചില്‍ ലിംഗത്തിന്‍റെ കടക്കല്‍ നിന്ന് മുകളിലേക്ക് കയറിക്കയറി വരുന്നു. നെഞ്ചിടിച്ച് മരണാസന്നനായി കിടന്നു. പൌലോയുടെ മരിയ അന്നു തന്നെ അത് പലവട്ടം ചെയ്തു, ഞാന്‍ വിറച്ചു കിടന്ന് പതിനൊന്നു മിനുറ്റിനകം തളര്‍ന്നുറങ്ങിപ്പോയി. രാവിലെ വീണ്ടും പഴയ ഞാനായി.

അന്നെന്‍റെ ശരീരം മനസ്സിലാക്കിയിരുന്നിരിക്കണം, ഞാനൊരച്ഛനാവാന്‍ പ്രാപ്തനായെന്ന് പ്രകൃതി കാണിച്ചു തന്നിരിക്കുന്നു എന്ന്. ശരീരം തെളിവ് നല്കി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാനൊരു കുഞ്ഞിന് ജന്മം നല്കാത്തതെന്താണാവോ! പേടി, അല്ലാണ്ടെന്ത്?

എഴുപത്തഞ്ചു കഴിഞ്ഞിട്ടും പിതാവോ മാതാവോ ആവാന്‍ കഴിയാതെ ദത്തുപുത്രന്മാരെയും പുത്രിമാരെയും താലോലിച്ചിരിക്കുന്ന ദൌര്‍ഭാഗ്യവാന്‍മാര്‍ക്കിടയില്‍ അസൂയാപാത്രമായിത്തീര്‍ന്ന ആ പതിമൂന്നു വയസ്സുകാരന്‍ ധീരപിതാവിനെ ഓര്‍ത്തു പോകുകയാണ്. സമൂഹമെന്ന ഈ അടുക്കുചിട്ടകള്‍ക്ക് പ്രകൃതി പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്ന എന്‍റെ അര്‍ദ്ധബോധത്തെ ഉണര്‍ത്തിക്കൊണ്ടു വരികയാണ് ഈ പതിമൂന്നുകാരന്‍. വളരുമ്പോളോ പതിനെട്ടു വയസ്സാവുമ്പോളോ വളര്‍ച്ചയറിയിക്കുമ്പോളോ പെട്ടെന്ന് കയറു പൊട്ടിക്കുന്നതല്ലല്ലോ വ്യക്തിസ്വഭാവം എന്ന ഘടകം.

ഒരു സാമൂഹ്യജീവി എന്നതുപോലെത്തന്നെ മനുഷ്യനെ അളക്കേണ്ടുന്ന മറ്റൊരു കോലാണ് ലൈംഗികജീവി എന്നത്. തന്നെപ്പോലെയല്ല അവളെന്ന തിരിച്ചറിവ് മൂന്നാംവയസ്സിലോ നാലാംവയസ്സിലോ തന്നെ സ്വായത്തമാക്കുന്ന ഒരു കുഞ്ഞ്, താരതമ്യപഠനങ്ങളുമായി മുന്നോട്ടുള്ള വളര്‍ച്ചയില്‍ തനിക്ക് അവളില്‍ എന്തു വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്ന് പത്തു വയസ്സു തികയുമ്പോളേക്കും മനസ്സിലാക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

കൌമാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രായമാണ്. അച്ഛനമ്മമാരുടെയും ടീച്ചര്‍മാരുടെയും സമൂഹത്തിന്‍റെയും മുന്‍വിധികളുടെ നടുമുറ്റത്തല്ല കൌമാരരഥത്തിന്‍റെ പടയോട്ടം. അത് വളരെ വിശാലമായ ഒരു മൈതാനമാണ്. എന്‍റെ വ്യക്തിപരമായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ലൈംഗികത മനുഷ്യജീവിതത്തില്‍ ഏറ്റവും ആനന്ദത്തോടെ അനുഭവിക്കുന്ന പ്രായം. അറിവില്ലാത്തിടത്താണല്ലോ ആനന്ദം!

കൌമാരത്തിന്‍റെ കൌതുകം ലൈംഗികതയില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. പലപ്പോഴും അങ്ങനെയായി മാറുന്നത്, ലോകത്തോരോ മനുഷ്യനും മനുഷ്യത്തിയും ഏറ്റവുമധികം ഒളിച്ചു കെട്ടിവച്ചു നടക്കുന്നത് വശ്യമായ ആ ശാരീരികാനന്ദമാണ് എന്ന തിരിച്ചറിവ് അവന്/അവള്‍ക്ക് ഉണ്ടാവുമ്പോളാണ്. ആ കൌതുകം ഒളിഞ്ഞു നോട്ടമായും തലോടലായും ബസ്സിലും തിരക്കിലും അറിയാതെയെന്ന പോലുള്ള തട്ടിമുട്ടലുകളായും ഒടുക്കം പ്രണയമായും പരിണമിക്കുന്നു.

കുമാരന്മാര്‍ക്ക് ലൈംഗികതയുടെ ലൈസന്‍സുള്ള ഒരു പദമാണ് പ്രണയം. ലൈംഗികത എന്ന ഘടകമില്ലാത്ത പ്രണയം സ്നേഹമോ ഇഷ്ടമോ വാത്സല്യമോ അനുഭാവമോ ആയി തരം തിരിഞ്ഞു പോകുന്നു.

സ്വന്തം അനുഭവത്തില്‍ നിന്നും സുഹൃത്തുക്കളുമായുള്ള സംവാദങ്ങളില്‍ നിന്നും മനസ്സിലാക്കാനായത്, ഓരോരുത്തരും കൌമാരം മുതല്‍ തങ്ങളുടെ ചിന്താശേഷിയുടെ എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെ ഉപയോഗിക്കുന്നത് സെക്സിനെയും ഇണയെയും പ്രണയത്തെയും കുറിച്ച് ചിന്തിക്കാനാണ് എന്നാണ്.

ഒരു ദാഹം, ദാഹിച്ച്, വെള്ളം കിട്ടാതെ പെരുകിപ്പെരുകി, ഉമിനീരിറക്കി ഒട്ടൊരാശ്വാസം കൊടുക്കാന്‍ ശ്രമിച്ചിട്ടും ശമിപ്പിക്കാനാവാതെ ഇരിക്കുമ്പോള്‍ വെള്ളത്തെക്കുറിച്ചുള്ള കേട്ടുകേള്‍വി അതൊരു സ്വര്‍ഗ്ഗീയപദാര്‍ത്ഥമാണ് എന്ന നിരീക്ഷണത്തിലേക്ക് പരീക്ഷിതനെ കൊണ്ടെത്തിക്കുന്നു. വെള്ളം എന്നത് വെള്ളം മാത്രമാണെന്ന് ആവശ്യത്തിന് കിട്ടിക്കഴിയുമ്പോളും മാനസികമായി അയാള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോളാണ് ലൈംഗികത യൌവനയുക്തരിലും മദ്ധ്യവയസ്കരിലും പ്രശ്നക്കാരനായി തല പൊക്കുന്നത്.

ക്രിയേറ്റീവും പ്രൊഡക്‍റ്റീവും ആയി പലതരം ചിന്തകളും പ്രവൃത്തികളും അദ്‍ഭുതങ്ങള്‍ സൃഷ്ടിക്കേണ്ട കൌമാരം ലൈംഗികതക്കല്ലില്‍ വിരലു വച്ചു കുത്തി പുറംതല്ലി വീഴുന്നതു കാണുമ്പോള്‍, വീഴേണ്ടി വരുമ്പോള്‍, സമൂഹമെന്ന, സാമൂഹ്യവ്യവസ്ഥയെന്ന ഈ പലകാലിപ്പെരുംപിശാചിന്‍റെ നാട്യങ്ങളോട് വല്ലാത്ത വെറുപ്പു തോന്നിപ്പോകുന്നു.

എത്രത്തോളം ധൈര്യം പുറത്തു കാണിച്ചാലും ചുണ്ടിന്‍റെ കോണിലൊളിപ്പിച്ച ചിരിയോടെ, മാദ്ധ്യമങ്ങളായും ഇ മെയിലുകളായും പ്രകോപനപരമായ പ്രസ്താവനകളാലും ചൂണ്ടുവിരലുകളാലും പതിനൊന്നുകാരനായ ആ പിതാവിനെ ലോകം പരിക്ഷീണനാക്കും. താന്‍ ചെയ്തത് അപരാധമെന്ന് അവനെ വിശ്വസിപ്പിക്കും.

പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് തിന്നാനും കുടിക്കാനുമൊക്കെ ആരു കൊടുക്കും എന്ന ചോദ്യങ്ങളുയരും. മുത്തച്ഛനെന്ന വടി കുത്തിപ്പിടിച്ച ഉണക്ക സങ്കല്പം കറുത്ത മുടിയും മീശയും കൂളിംഗ് ഗ്ലാസ്സുമൊക്കെയിട്ട് ചാടിക്കയറി വരുന്ന ചെറുപ്പത്തിന്‍റെ ചടുലതക്ക് വഴി മാറും. വിവാഹങ്ങളോടൊപ്പം ഡൈവോഴ്‍സും മെയിന്‍റനന്‍സും കൂടും. മാട്രിമണി പോര്‍ട്ടലുകളില്‍ പിറക്കാനിരിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വേണ്ടി രജിസ്‍ട്രേഷന്‍ കോളങ്ങളൊരുങ്ങും. എന്നെന്നേക്കുമെന്നു കരുതി എന്നു മുതലൊക്കെയോ വരച്ചു വച്ച വ്യവസ്ഥിതികളൊക്കെ തകര്‍ന്നു പാളീസായി കലുഷമായ പ്രതികരണപ്രവാഹക്കുത്തൊഴുക്കിലൊലിച്ചു പോകും.

അതിനാല്‍ കുട്ടികളേ, എനിക്കു നിങ്ങളോടൊന്നേ പറയാനുള്ളു,

Beware of society! കോണ്ടം ഉപയോഗിക്കുക!

ഹൃദയരക്തം കുടിച്ചു തടിച്ചിടും
ഹൃദയശൂന്യപ്രപഞ്ചമേ ലോകമേ,
കുടിലസര്‍പ്പമേ, കാളകാകോളമേ,
കുടലുമാലയണിഞ്ഞ കങ്കാളമേ,
മതി മതി നിന്‍റെ ഗര്‍ജ്ജനമെന്‍മനം
ചിതറിടുന്നു, ദഹിച്ചു വീഴുന്നു ഞാന്‍!

(രമണന്‍ - ചങ്ങമ്പുഴ)

21 comments:

പാമരന്‍ said...

Beware of society! കോണ്ടം ഉപയോഗിക്കുക!

HA HAHA!

രായപ്പൻ said...

:)

Guruji-രഘുവംശി said...

പപ്പൂസ്,
നല്ല രസമുള്ള വിവരണം.

അനില്‍ശ്രീ... said...

കൂട്ടുകാരന്റെ മോന്‍ അമ്മയോട് കോണ്ടം എന്താണമ്മേ എന്ന് ചോദിച്ചത് കഴിഞ്ഞ ദിവസമാണ്. അവനത് എങ്ങനെ പറഞ്ഞു കൊടുക്കും എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്.. കൗമാരക്കാര്‍ക്ക് തീര്‍ച്ചയായും പറഞ്ഞു കൊടുക്കണം അല്ലേ?

[Shaf] said...

Beware of society!

വിന്‍സ് said...

Good one!!!

Pappoose ithezhuthiyathu kondu blogulakathil ninnum purathaakkan abhyartthikkunnu.

ശ്രീഹരി::Sreehari said...

സെന്‍സിബിള്‍ പോസ്റ്റ്....

ഇലവന്‍ മിനുട്സിനെക്കുറിച്ച് പറഞ്ഞാല്‍ ഇവിടെ അടിയാകും വേണ്ട....

Jossy Varkey said...

നന്നായിരിക്കുന്നു, വിവരണം. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍ ആയിരിക്കണം ഈ അനുഭവം. ഒരു ദിവസം രാത്രി കിടക്കുമ്പോള്‍ അടുത്തുള്ള അമ്പലത്തിലെ മുടിയേറ്റിന്റെ ചെണ്ട മേളത്തിനൊപ്പിച്ചു കുട്ടനെ താളം പിടിച്ചപ്പോള്‍, നല്ല രസമം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ അത് സംഭവിച്ചു -രതിമൂര്‍ച്ച?? ശാസ്ത്രീയമായി സ്വയംഭോഗം ചെയ്യാന്‍ പഠിച്ചത് പിന്നീടാണ്.

...പകല്‍കിനാവന്‍...daYdreamEr... said...

ഹൃദയരക്തം കുടിച്ചു തടിച്ചിടും
ഹൃദയശൂന്യപ്രപഞ്ചമേ ലോകമേ,

Good..

കുറുമാന്‍ said...

കൊള്ളാം.

ഇതും കൂടി ചേര്‍ത്തു വാ‍യിക്കാം.

http://thatsmalayalam.oneindia.in/love/2008/05/13-masterbation-prevent-prostate-cancer-1.html

അനൂപ്‌ കോതനല്ലൂര്‍ said...

അനിൾ ശ്രിയുടെ പോസ്റ്റ് കൂടി വായിക്കുക ചിരിച്ചു ഞാൻ

ശാരദനിലാവ് said...

Really good.. excellent , managed the subject by limiting within the boundaries of manners .

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട്,അധികമാരും പറയാത്തത് ......

പള്ളിക്കരയില്‍ said...

Good post.

Babu Kalyanam | ബാബു കല്യാണം said...

"ആ പതിമൂന്നു വയസ്സുകാരന്‍ ധീരപിതാവിനെ ഓര്‍ത്തു പോകുകയാണ്."

ithentha sambhavam? link undo?

പപ്പൂസ് said...

എല്ലാര്‍ക്കും നന്ദി.

ബാബു കല്യാണം, ഒരു ലിങ്കിതാ-

http://www.berlytharangal.com/2009/02/blog-post_17.html

കൂടുതല്‍ ഗൂഗിളിയാല്‍ കിട്ടും.

സിമി said...

great! kidilam article pappoos. happy to read this.

മുജീബ് കെ.പട്ടേല്‍ said...

“എഴുപത്തഞ്ചു കഴിഞ്ഞിട്ടും പിതാവോ മാതാവോ ആവാന്‍ കഴിയാതെ ദത്തുപുത്രന്മാരെയും പുത്രിമാരെയും താലോലിച്ചിരിക്കുന്ന ദൌര്‍ഭാഗ്യവാന്‍മാര്‍ക്കിടയില്‍ അസൂയാപാത്രമായിത്തീര്‍ന്ന ആ പതിമൂന്നു വയസ്സുകാരന്‍ ധീരപിതാവിനെ ഓര്‍ത്തു പോകുകയാണ്.“

താങ്കളുടെ ഈ വിലയിരുത്തലിനോടുള്ള വിയോജിപ്പ് അറിയിക്കട്ടെ!
13കാരനു പിറന്നെന്നു പറയുന്ന കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ പ്രശ്നങ്ങള്‍ പിന്നീട് ചര്‍ച്ചയാവുകയും, അവന്‍ DNA ടെസ്റ്റിന് തയ്യാറായതും നാം അറിഞ്ഞതാണ്. 13കാരന്‍റെ ചെയ്തിയെ നാം പുകഴ്ത്തുന്നത്, വേശ്യാവൃത്തിയെ മഹത്ത്വവല്‍ക്കരിക്കലായിരിക്കും. കുട്ടികള്‍ക്ക് സ്വതസിദ്ധമായ ഒരു നിഷ്കളങ്കതയുണ്ട്. ഏതുകാര്യത്തിനും അപവാദങ്ങളുള്ളതുപോലെ, ഇതിനും...

പപ്പൂസ് said...

ലൈംഗികത കളങ്കമാണോ മുജീബേ? വേശ്യാവൃത്തി പാപമാണോ?

പതിമൂന്നുവയസ്സുകാരന്‍ അച്ഛനായതിനല്ല അവനെ ധീരനെന്നു വിളിച്ചത്. അതു കഴിഞ്ഞ് "I'm the one" എന്ന് വിളിച്ച് പറയാനുള്ള ഗട്‍സ് കാട്ടിയതു കൊണ്ടാണ്. ഇവിടാരെങ്കിലും, ഇരുപത്തഞ്ചുകാരനാണെങ്കിലും നാല്പതുകാരനാണെങ്കിലും, മിണ്ടുമോ? ആ പെണ്ണ് അച്ഛനില്ലാത്ത കുട്ടിയെ പെറ്റു വളര്‍ത്തുമെന്നല്ലാതെ!

നമതു വാഴ്വും കാലം said...

പപ്പൂസ് ചിയേഴ്സ്!

ഉപാസന || Upasana said...

@ pappoos

Cheers. njammaLum aa praayaththil thanneyaa ithokke aRinjnje. same pitch. :-)

@ Kurumaan

aNNan aa site okke nOkkaaRuNTallE!!! ;-)