Monday, February 2, 2009

ഗുണ്ടല്‍പേട്ടില്‍ നട്ടപ്പാതിരക്ക്

ഗുണ്ടല്‍പേട്ടില്‍
നട്ടപ്പാതിരക്ക്
ബ്രേക്കിന് നിര്‍ത്തിയിട്ടിരുന്ന
കോഴിക്കോട് ബാംഗ്ലൂര്‍ ബസ്സില്‍ നിന്ന്
പടിയിറങ്ങി വന്ന പര്‍ദ്ദക്കാരി,
ഉറക്കച്ചടവില്‍
വേച്ചു വേച്ചു വീഴാനായുന്നു.

’വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.

’കള്ളക്കാഫിറേ’യെന്ന്
നടൂമ്പുറത്ത് പല കൈ
മദ്ദളതാളം, ഗമകം, ഉച്ഛസ്ഥായി, ആ....ആ...ആ...ആ...!!!

കോണ്‍ട്രവേഴ്സ്യല്‍ നായികയായ
പര്‍ദ്ദക്കാരിക്ക്
വീഴാതെ നടക്കാനും
മൂത്രപ്പുര കാണിക്കാനും
സഹായമായി
നിരവധി പെണ്‍ഹസ്തങ്ങള്‍,
സഹായവാഗ്ദാനമായി
അനവധി ആണ്‍മുഖങ്ങള്‍!

റോഡരികില്‍ എന്നോടൊപ്പം
സിഗററ്റ് വലിച്ചു കൊണ്ടു നിന്നിരുന്ന
ചേട്ടന്‍മാര്‍
ഒന്നുമറിയാത്തതു പോലെ
വലിച്ചു വലിച്ചു തള്ളി.

ഇനിയെന്നോടു പറഞ്ഞു പോകരുത്,
അബലയെ സഹായിക്കാന്‍!

12 comments:

Unknown said...

appo, kitti... alle?

കറുത്തേടം said...

പര്‍ദ്ദക്കാരി,
വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.

നട്ട പാതിരക്ക് പിടിക്കെണ്ടെടുത്തു പിടിച്ചില്ലെന്കില്‍ ഇങ്ങനെയാ..

അയല്‍ക്കാരന്‍ said...

ശ്രുതിയിടാതെ സംഗതിയെ പിടിച്ചാല്‍ ബ്രുഗ വലിയും എന്നൊരു റിയാലിറ്റി ഷോ ജഡ്ജി പറഞ്ഞതോര്‍മ്മ വന്നു ആ ഗമകം കണ്ടപ്പോള്‍.

പാര്‍ത്ഥന്‍ said...

ഇടംകൈയ്യന്മാരെ സൂക്ഷിക്കണം എന്നു പറയുന്നത്‌ ഇതുകൊണ്ടാണ്. അപ്രതീക്ഷിതമായി അടിവന്നാൽ തടുക്കാൻ പോലും കഴിയില്ല.

പകല്‍കിനാവന്‍ | daYdreaMer said...

തെളപ്പില്‍ അടിച്ച് പോയതാ .. ക്ഷമീര് .......!
:)

sreeNu Lah said...

കിട്ടി അല്ലേ?

പ്രയാസി said...

പിടിച്ചതെവിടാന്നു സത്യം പറഞ്ഞാല്‍
അടിച്ചതെന്തിനാന്നു പറയാം

ഓടോ: ഫാക്യം! പര്‍ദായെ വിശ്വസിക്കല്ലെ..അവള്‍ പൊട്ടിച്ചിരുന്നെങ്കില്‍ പപ്പൂസിന്റെ കുപ്പി വരെ ചിതറിത്തെറിച്ചേനെ..;)

ശ്രീലാല്‍ said...

സമാധാനമായല്ലോ ? :)

krish | കൃഷ് said...

കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ പപ്പൂസ് അല്ലേലും നന്നാവും.
:)

jayanEvoor said...

അയ്യോ ! പാവം കുട്ടി!!

പറ്റണ പണിക്കു പോയാപ്പോരേ അപ്പീ !!

അയല്‍ക്കാരന്റെ കമന്റ് പൊളപ്പന്‍!

http://www.jayandamodaran.blogspot.com/

Sherlock said...

അപ്പൊ അധാണ് കാര്യം ..ചെവികല്ല്ല് പോയല്ലേ? ഫോണ് വിളിച്ചിട്ട് എടുക്കുന്നില്ല!!! :) :)

വെളിച്ചപ്പാട് said...

കള്ളടിച്ചിട്ട് കള്ളന്മാര്‍ മാന്യന്മാരെ അവഹേളിക്യ..പ്രശ്നം ഗുരുതരാട്ട്വ.സൂക്ഷിക്ക്യ..