കുറേക്കാലമായി ചാനലായ ചാനലിലെല്ലാം രാഷ്ട്രീയക്കാര്‍ കേരളത്തില്‍ വേരുപിടിക്കുന്ന തീവ്രവാദത്തെക്കുറിച്ച് ’വിദഗ്ദ’മായി അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കുന്നതു കാണുന്നു. ഇന്നിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നേര്‍ക്കുനേര്‍. അഭിപ്രായസ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഭരണഘടന തീറെഴുതിത്തന്നിട്ടുണ്ട്. ശരി. എന്നിരുന്നാലും തീവ്രവാദത്തെയും അനുബന്ധ കുറ്റകൃത്യങ്ങളെയും പറ്റി യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത നമ്മുടെ രാഷ്ട്രീയ എമ്പോക്കികള്‍ കോങ്ക്രസ്സ്-സീപ്പീയെം വാചകക്കസര്‍ത്ത് പൊതുമാദ്ധ്യമങ്ങളില്‍ നടത്തുന്നതു കാണുമ്പോള്‍ സങ്കടവും സഹതാപവുമല്ല, നല്ല മുറ്റന്‍ കോപമാണ് വരുന്നത്. കയ്യില്‍ക്കിട്ടിയല്‍ ഇവന്‍റെയൊക്കെ പ്രസംഗം ഛര്‍ദ്ദിക്കുന്ന അണ്ണാക്കില്‍ ഒരു അഫ്‍ഗാന്‍ മോഡല്‍ ബോംബ് തിരുക്കിവക്കാനുള്ളത്ര ദേഷ്യം.
തീവ്രവാദം വളര്‍ത്തിയത് കോങ്ക്രസ്സെന്നൊരാള്‍, സീപ്പീയെം വളമിട്ടെന്ന് മറ്റൊരാള്‍, കാശു കൊടുത്തു വാങ്ങിയതായതു കൊണ്ട് മാത്രം ടീവീയെടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ തോന്നുന്നില്ല. അക്ഷരം പഠിക്കുന്നതിനും മുമ്പേ പേജു നിവര്‍ത്തി ചിത്രം ’വായിച്ചു’ തുടങ്ങി, കാലാന്തരത്തില്‍ ജീവിതത്തിന്‍റെ ഭാഗമായിപ്പോയ പത്രം വാങ്ങാതിരിക്കാനും കഴിയുന്നില്ല.
നിങ്ങള്‍ക്കിപ്പോ പണ്ടത്തത്ര വോട്ടുണ്ടോ, സീറ്റുണ്ടോ, അതു തീവ്രവാദം കൊണ്ടല്ലേ, നീയൊക്കെ പോലീസിന്‍റെ റിപ്പോര്‍ട്ട് മാറ്റി മറിച്ചില്ലേ, മറ്റവനെ ജയിലില്‍പ്പോയി കണ്ടില്ലേ, മിനിഞ്ഞാന്ന് സിഗരറ്റ് വലിച്ചില്ലേ, നിങ്ങളപ്പോ കക്കൂസില്‍ പോയില്ലേ.... എന്‍റെ ജനങ്ങളേ, എങ്ങനെ നമുക്കൊക്കെ ഇവന്മാരെ വച്ചോണ്ടിരിക്കാന്‍ കഴിയുന്നു. കേരളത്തിനോ ഇന്ത്യക്കോ അല്ല, മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞ തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇതൊക്കെ വിളിച്ചു പറയുന്നവന്‍റെ അണ്ഡകടാഹം ഞെരിച്ചു ചോര വരുത്തി വേണം കൊല്ലാന്‍.
എടോ പത്രക്കാരേ, എല്ലാ കുന്തത്തിനും കേറി അഭിപ്രായം വാങ്ങാന്‍ ഇവന്മാരുടെയൊക്കെ കാലിന്‍ചോട്ടില്‍ ചെന്നു കിടക്കാന്‍ നാണമാവുന്നില്ലേ? ഇനി ഇമ്മാതിരി ചര്‍ച്ചയൊക്കെ നടത്തണമെങ്കില്‍ നല്ല ക്രിമിനോളജിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും വിവരവും ____ന് ഉറപ്പുമുള്ള പോലീസുകാരെയും ചെന്നു വിളിക്കൂ. ഇനി രാഷ്ട്രീയക്കാരെ തന്നെ വേണമെങ്കില്‍ മൂത്രമൊഴിക്കാന്‍ വരെ പാര്‍ട്ടി (പണ്ടാരം, ഈ വാക്കു കേക്കുമ്പോ കലി വരാന്‍ തുടങ്ങീട്ടുണ്ട്) പെര്‍മിഷന്‍ ചോദിക്കാന്‍ നട്ടെല്ലു വളക്കുന്ന എമ്പോക്കികളെയല്ലാതെ ആധികാരികമായി വല്ലതും പറയന്‍ കഴിയുന്ന വേറെ വല്ല ലവന്മാരും ഉണ്ടെങ്കില്‍ വിളിക്കൂ. പാര്‍ട്ടിക്കു പ്രാന്തു പിടിക്കുന്ന പോലെയാവില്ല ജനങ്ങള്‍ക്കു പ്രാന്തു പിടിച്ചാല്‍, ഓര്‍മ്മയിരിക്കട്ടെ.
ഒന്നു കൂടെ, താടി നീട്ടിയും വാക്കു കുറുക്കിയും ടീവീക്കു മുമ്പില്‍ അഭിപ്രായത്തിനെഴുന്നള്ളുന്ന പക്ഷപ്രിയരായ നിഷ്പക്ഷ നിരീക്ഷകരെയും നമുക്കു വേണ്ട. എവന്മാര്‍ക്കൊക്കെ മിനിറ്റിനാണോ ആവോ പേയ്‍മെന്‍റ്! രാഷ്ട്രീയ നിരീക്ഷകരാണു പോലും!
ഇപ്പോ നല്ല ഫിറ്റാ. നാളെ ഒന്നൂടി വായിച്ചിട്ട് മാറ്റാന്‍ വല്ലതും തോന്നിയാല്‍ മാറ്റാം. ഇത് മറ്റൊരു വിദഗ്ദാഭിപ്രായമായി മാത്രം കണക്കാക്കുക.
Wednesday, December 16, 2009
Subscribe to:
Post Comments (Atom)
2 comments:
ati oru thengaa..
pottiyilla, athaa chanalukarute mandaykerinja pottikkendath...((tto))
sound kurava,karanam mandaya pottiyath,chalimanda :)
നന്നായിട്ടുണ്ട് പപ്പൂസ്.. എല്ലാവരും എല്ലാറ്റിലും എളുപ്പമാണ് നോക്കുന്നത്. അതാണ് പ്രശ്നം. രാഷ്ട്രീയക്കാരെ എളുപ്പത്തില്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്നു. മൌലികമായി ചിന്തിക്കുന്നവരെ തേടി പോകാന്‍ ആര്‍ക്കും നേരമില്ല. എല്ലാം ചുളുവില്‍ സംഘടിപ്പിക്കുന്ന ഒരു രീതിയാണ് സര്‍വ്വത്ര!
Post a Comment