Sunday, November 15, 2009

എടീ...

എട്ടാം ക്ലാസ്സില്‍ വച്ചേ
മൂന്നാം ഡെസ്കിനു (ങും... നൊസ്റ്റാള്‍ജിയ!)
മുകളില്‍ കേറിയിരുന്ന്
പാവാട വലിച്ചൂരിക്കളഞ്ഞ് (ദാ, സെക്സും!)
പോളില്ലാത്ത പോള്‍ ഡാന്‍സ് നടത്തി
എന്‍റെ ഹൃദയം ജയിച്ചോളേ,

’ഈ വണ്ടി കൊറേ ഓടും’ന്ന്
ചട്ടമ്പി സുപ്രന്‍ വരെ
പ്രവചിച്ചിട്ടും
തോളെല്ലിനു പിന്നില്‍
ചിറകുകള്‍ വലിച്ചു കെട്ടി
ആരാണ് നിന്നെ
കണ്ണും മനസ്സുമെത്താത്ത ആകാശത്തേക്ക്
പറത്തി വിട്ടത്?

ഒരവസരം താടീ,
ചിറകുകള്‍ ഇളക്കിയെടുത്ത്
ഈ മണ്ണിലിട്ടുരുട്ടി
വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി
നിന്‍റെ നഗ്നമേനി
തടവിത്തടവിത്തടവിത്തടവിത്തടവിത്തടവി (വഷളന്‍!)
എനിക്കൊന്നാസ്വദിക്കാന്‍.

12 comments:

simy nazareth said...

എന്നാലും ഏതുസ്കൂളിലാ പഠിച്ചേ?

yousufpa said...

അയ്യേ.........................വഷളന്‍

ഹാരിസ് said...

ചിറകു വെച്ചു പിടിപ്പിച്ച് ദേവതയാക്കിക്കളഞ്ഞ കവിതക്കൊച്ചിനെ (കാവ്യ ദേവത)യാണോ ഉദ്ധേശിച്ചത് ചോട്ടാ...?(ഞെട്ടിയോ...?)
എന്തുപറഞ്ഞാലും ഞാന്‍ അങ്ങനെയേ വായിക്കൂ.

OAB/ഒഎബി said...

പവാട വലിച്ചൂരിക്കളഞ്ഞപ്പോളില്ലാത്ത പോള്‍ ഡാന്‍സ്..
അന്ന് വീടാന്‍ പാടില്ലായിരുന്നു.

പാമരന്‍ said...

kalakki menane..

ശ്രീവല്ലഭന്‍. said...

:-)

പപ്പൂസ് said...

ഹ ഹ! ഹാരിസേ, കവികള്‍ വേണ്ടാത്തതേ ഉദ്ദേശിക്കൂ അല്ലേ? ;-)

സിമി, യൂസുഫ്‍പ, പാമരേഷ്, ഓഎബി, ശ്രീവല്ലഭന്‍ജീ, നന്ദി! :-)

ശ്രീജ എന്‍ എസ് said...

എന്റമ്മേ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"ആയാലൊരു തേങ്ങ,പോയാലൊരു വാക്ക്‌..”
ശ്രമിച്ചുകൊണ്ടേയിരിക്കുക.
ഗുഡ് ലക്ക്.

സ്വപ്‌നക്കൂട് swapna said...

സ്വപ്‌നക്കൂട് ഡോട്ട് കോം സന്ദര്‍ശിക്കൂ....

വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
സെലിബ്രിറ്റി വീട്, ആര്‍ക്കിടെക്ട്‌സ് ചോയിസ്, ഹെറിറ്റേജ് ഹോം, വാസ്തു, ഇന്റീരിയര്‍ എക്‌സ്റ്റീരിയര്‍ ട്രെന്‍ഡുകള്‍....
പിന്നെ, വസ്തു ഇടപാടുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും മറുപടി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

EDAAAAAAAAAA

poor-me/പാവം-ഞാന്‍ said...

ടിച്ചറേ ,,ഈ കുട്ടി വേണ്ടാത്തതു പറയുന്നു..
“ ആരാ അവിടെ വേണ്ടാത്തതു പറഞെ...ബെഞ്ചിന്റെ മൊളില്‍ കേറി നില്ല്..നില്ല്.