Thursday, January 29, 2009

മരണക്കാഴ്ച

മരണം
---------
ഏതോ അറിയപ്പെടാത്ത നാട്ടില്‍ വച്ച്
പോക്കറ്റില്‍ പേഴ്സോ
തിരിച്ചറിയല്‍ കാര്‍ഡുകളോ
അടയാളമോതിരങ്ങളോ ഇല്ലാതെ,
അല്ലെങ്കില്‍,
ഒരു വസ്ത്രം പോലുമില്ലാതെ
ഒരു വണ്ടിയിടിച്ച്
മുഖം അത്യന്തം വികൃതമാക്കപ്പെട്ട്,
പറ്റുമെങ്കില്‍,
ഒരു മുടിനാരു പോലും ശേഷിപ്പിക്കാതെ
കത്തിക്കരിഞ്ഞ് മരണപ്പെട്ടു പോകട്ടെ,
ഞാന്‍!

അപ്പനും മക്കളും ബന്ധുക്കളും അറിയാത്ത
അനാഥശവങ്ങള്‍ക്ക്
ജാതിയില്ലാതെ
സംസ്കരിക്കപ്പെടാനെങ്കിലും
ഭാഗ്യമുണ്ട്!


കാഴ്ച
---------

ഉരുണ്ടും ഇരുണ്ടുമിരിക്കുന്ന
കോണുകളിലേക്ക്
നീണ്ടു നീണ്ടു ചെന്ന്
കണ്‍മുനയൊപ്പിയെടുക്കുന്ന
പ്രതിഫലനങ്ങളെ
കണ്ണില്‍ തടഞ്ഞ്
കരളിലേക്ക് കടത്തി വിടാതെ
എന്‍റെ തലച്ചോര്‍!

കണ്ണു ചൊറിഞ്ഞ് ചൊറിഞ്ഞ്...
കാഴ്ച ചുകന്ന് ചുകന്ന്...

എനിക്കൊരുസാമൂഹ്യപരിഷ്കര്‍ത്താവാകണം!

10 comments:

പാമരന്‍ said...

"ജാതിയില്ലാതെ
സംസ്കരിക്കപ്പെടാനെങ്കിലും
ഭാഗ്യമുണ്ട്!"

kalakki pappoose! oru case beer ente vaha kamathooo..

420 said...

പപ്പൂസേ, ഗംഭീരം.

പാറുക്കുട്ടി said...

മരണം - എന്റമ്മേ അതു വേണ്ട. പപ്പൂസേ അമ്മയെ ഓര്‍ത്തോളൂ. അമ്മയ്ക്ക് സങ്കടമാവില്ലേ. പിന്നെ വേണമെങ്കില്‍ ഒരുസാമൂഹ്യപരിഷ്കര്‍ത്താവായിക്കോളൂ.

അനില്‍@ബ്ലോഗ് // anil said...

"കണ്ണില്‍ തടഞ്ഞ്
കരളിലേക്ക് കടത്തി വിടാതെ
എന്‍റെ തലച്ചോര്‍!
"

ഏറെപ്പറയുന്ന വരികള്‍.

കവിതകള്‍ രണ്ടും നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനാഥശവങ്ങള്‍ക്ക്
ജാതിയില്ലാതെ
സംസ്കരിക്കപ്പെടാനെങ്കിലും
ഭാഗ്യമുണ്ട്!

ശരിതന്നെ

Thaikaden said...

Ethra jaathikomaram thulliyalum avasaanam pokunnathu aarati mannilekkalle?

പകല്‍കിനാവന്‍ | daYdreaMer said...

പപ്പൂസ് കലക്കി കേട്ടോ.. നല്ല മരണം.. ഒപ്പം ഈ കാഴ്ചയും... !

ശ്രീവല്ലഭന്‍. said...

മരണവും കാഴ്ചയും ഇഷ്ടപ്പെട്ടു.

Jayasree Lakshmy Kumar said...

നല്ല വരികൾ

ഉപാസന || Upasana said...

Pappoose..
:-)