നാവും നീട്ടി നുണഞ്ഞും കൊണ്ടൊരു
പൂച്ചക്കുഞ്ഞു വരുന്നേ,
പാലു കുടിക്കാന്‍, കരിമീന്‍ തിന്നാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,
ഇടതും വലതും നോക്കിപ്പമ്മി
പൂച്ചക്കുഞ്ഞു വരുന്നേ,
പാലുംപാത്രം തട്ടി മറിക്കാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,
വഴിയില്‍ കണ്ടതു തട്ടീം മുട്ടീം
പൂച്ചക്കുഞ്ഞു വരുന്നേ,
ശബ്ദം കേട്ട് മുതലാളിച്ചന്‍
അച്ചന്‍കുഞ്ഞു വരുന്നേ,
"ഹമ്പടി പൂച്ചേ, കള്ളിപ്പൂച്ചേ
പാലു കുടിച്ചല്ലേ നീ?"
മുട്ടന്‍ വടിയും വായുവില്‍ വീശി
അച്ചന്‍കുഞ്ഞു വരുന്നേ,
നടുവില്‍ നോക്കീട്ടൊന്നു കൊടുത്തു
പൂച്ചക്കുഞ്ഞോ "മ്യാവൂ"
അയ്യോ പാവം പൂച്ചക്കുഞ്ഞ്
മുതുകു തിരുമ്മിപ്പോണേ!
13 comments:
സമര്‍പ്പണം: പാവം പശുക്കുട്ടിക്ക് അവകാശപ്പെട്ട പാലു തട്ടിയെടുത്തു കുടിക്കുന്ന എല്ലാ മനുഷ്യന്മാര്‍ക്കും.
കണ്ണടച്ച് പാലു കുടിക്കാ, അത്രെന്നെ.
ചിക്കനും മട്ടനും അടിച്ചുകേറ്റുമ്പൊ ഇങ്ങനെയൊന്നും ആലോചിക്കാറില്ലേ?
ഇവിടെ എന്‍റെ മോനു ഭയങ്കര ഇഷ്ടമായി.. :)
കൊച്ചു കുട്ടിക്കളെ നിര്‍ബന്ധമായും ഈ കവിത വായിച്ചിരിക്കുക
അടിപൊളി. പിള്ളേര്‍ക്കെല്ലാം ഇഷ്ടപ്പെടും. ഞാന്‍ കോപ്പി ചെയ്തു :-)
പപ്പൂസേ ഞനുമൊരു കോപ്പിയെടുക്കാന്‍ പോണെ, സമ്മതമല്ലേ
നല്ലൊരു കുട്ടിക്കവിത.
ഹ! ആ പാവത്തിനും കൂടെ രണ്ടുതുള്ളി ഓസീയാറൊഴിച്ചുകൊടുക്കെന്നേ... പാലെന്നൊക്കെ പറഞ്ഞാല്‍ ..അതും ഈ കാലത്ത്..
ഡാ പപ്പൂസേ, നീ വെള്ളടി നിര്‍ത്തി പാലുകുടി തൊടങ്ങ്യോ ?
കവിത കൊള്ളാട്ടാ
അതെ. എന്തു പറ്റി പപ്പൂസേട്ടാ...
പാലിനോടൊരു സിമ്പതി?
:)
ഈ കഥ ഒന്നു നോക്കിയേ... പപ്പൂസിന്റെ ഒരു കഥയില്‍ നിന്നു വന്ന ഒരു കഥയാ... :-)
പപ്പൂസ്..
കൊള്ളാം കുഞ്ഞു കുഞ്ഞിക്കവിത
പ്രിയയുടെ ചോദ്യം ന്യായം..!
പാവം പൂച്ചക്കുഞും പൂച്ചക്കുഞിന്റെ മുതുകും.
നല്ലൊരു കുട്ടിക്കവിത!
Post a Comment